സെക്രട്ടേറിയറ്റിലെ തീപിടിത്തം; ഫയലുകള്‍ നഷ്ടപ്പെട്ടിട്ടില്ല, ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് പി രാജീവ്

New Update

publive-image
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ നോര്‍ത്ത് സാന്‍ഡ്‌വിച്ച് ബ്ലോക്കിലുണ്ടായ തീപിടിത്തം സംബന്ധിച്ച് ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിക്കുമെന്ന് മന്ത്രി പി രാജീവ്. ഫയലുകള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരമെന്നും ഓഫീസിലുള്ളത് ഇ ഫയലുകളാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായത്.

Advertisment

നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കില്‍ മൂന്നാം നിലയിലുള്ള വ്യവസായ മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപത്താണ് തീപിടിച്ചത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. കര്‍ട്ടനും സീലിംഗും മാത്രമാണ് കത്തി നശിച്ചത്. പൊലീസ് സംഘവും സംഭവ സ്ഥലത്തെത്തിയിരുന്നു.

Advertisment