വാക്കുതര്‍ക്കം, ക്ലീനറെ അടിച്ചുകൊന്നു; ലോറി ഡ്രൈവര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

New Update

publive-image

കണ്ണൂര്‍: ലോറി ഡ്രൈവര്‍ ക്ലീനറെ അടിച്ചുകൊന്നു. പേരാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിടുംപൊയിലിന് സമീപം മാനന്തവാടി ചുരത്തിലായിരുന്നു സംഭവം. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാ(28)ണ് കൊല്ലപ്പെട്ടത്.

Advertisment

മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച് പോയ ലോറി ഡ്രൈവര്‍ പത്തനാപുരം സ്വദേശി നിഷാദ്(29) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവമുണ്ടായത്. ആന്ധ്രയില്‍ നിന്നും സിമന്റ് ലോഡുമായി കൂത്തുപറമ്പിലേക്ക് വരികയായിരുന്നു ഇരുവരും.

ഇതിനിടെ സിദ്ദിഖും നിഷാദും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. തുടർന്നാണ് നിഷാദ് ജാക്കി ലിവര്‍ ഉപയോഗിച്ച് സിദ്ദിഖിനെ അടിച്ചത്.

Advertisment