/sathyam/media/post_attachments/1r3yJJViEzNhAuT00oSf.jpg)
ഇടുക്കി: അരിക്കൊമ്പൻ മേഘമലയിൽ തന്നെ. തമിഴ്നാട് വനമേഖലയിൽ ആണ് നിലവിൽ ഉള്ളത്. അതിർത്തിയിൽ നിന്നും എട്ടു കിലോമീറ്ററോളം അകലെയായിട്ടാണ് കൊമ്പനുള്ളത്. തിരികെ പെരിയാർ കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നതായും സൂചനയുണ്ട്. ഇന്നലെ രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയതായി വിവരം ഇല്ല. കഴിഞ്ഞ ദിവസം മേഘമലയിലെ ജനവാസമേഖലയില്‍ കൊമ്പന്‍ ഇറങ്ങിയിരുന്നു.
ചിന്നമന്നൂര്‍ നിന്നും മേഘമലക്ക് പോകുന്ന വഴിയില്‍ ഇന്നലെ രാത്രിയിലാണ് അരിക്കൊമ്പന്‍ എത്തിയത്. നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ല. റോഡില്‍ ഇറങ്ങിയതു കാരണം ഗതാഗതം തടസപ്പെട്ടിരുന്നു. പിന്നീട് കൊമ്പന്‍ കാട്ടിലേക്ക് മടങ്ങിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. രാത്രിയില്‍ തന്നെ കാട്ടിലേക്ക് മടങ്ങിയതായി വനം വകുപ്പ് അറിയിച്ചിരുന്നു. മഴമേഘങ്ങളുള്ളതിനാൽ അരിക്കൊമ്പന്റെ ജിപിഎസ് കോളറിൽ നിന്ന് സിഗ്നൽ ലഭിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ മേഖമല ടൈഗർ റിസർവിന് സമീപം അരിക്കൊമ്പനെ കണ്ടെത്തിയിരുന്നു. ദിവസം ശരാശരി 40 കിലോമീറ്ററോളം ആന സഞ്ചരിക്കുന്നുണ്ടെന്നും ആന ആരോഗ്യവാനാണെന്നും അധികൃതർ അറിയിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us