മധ്യപ്രദേശില്‍ പാലത്തിൽ നിന്ന് ബസ് താഴേക്ക് മറിഞ്ഞു; 22 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

New Update

publive-image

ഭോപ്പാല്‍: മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ബസ് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. 50 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇന്‍ഡോറിലേക്കുള്ള യാത്രക്കിടയില്‍ ഖാര്‍ഗോണിലെ ദസംഗ പ്രദേശത്തുവെച്ചായിരുന്നു അപകടം.പ്രദേശവാസികളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ആഭ്യന്തര മന്ത്രി നരോത്ത മിശ്ര പറഞ്ഞു.

Advertisment

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നിസാര പരുക്കേറ്റവർക്ക് 25,000 രൂപ വീതവും നഷ്ടപരിഹാരം നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു. കൂടാതെ പരുക്കേറ്റവരുടെ മുഴുവന്‍ ചികിത്സ ചിലവും സര്‍ക്കാര്‍ വഹിക്കും.

മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചു. ട്വറ്ററിലൂടെയാണ് പ്രഖ്യാപിച്ചത്. 'മധ്യപ്രദേശിലെ ഭാര്‍ഗോണില്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ നല്‍കും. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 നല്‍കും', പ്രധാനമന്ത്രി കുറിച്ചു. അപകട കാരണം കണ്ടെത്തുന്നതിനായുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Advertisment