കൊല്ലത്ത് ആശുപത്രിയില്‍ യുവാവിന്റെ ആക്രമണം; ഡോക്ടര്‍ കൊല്ലപ്പെട്ടു

New Update

publive-image

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിയ പ്രതിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. ഹൗസ് സര്‍ജന്‍ ഡോ. വന്ദന (23)യാണ് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. പൂയപ്പള്ളി സ്വദേശി സന്ദീപാണ് അക്രമം നടത്തിയത്.

Advertisment

ഡോക്ടറും പൊലീസുകാര്‍ക്കും ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പ്രതിയുടെ ആക്രമണത്തില്‍ കുത്തേറ്റിരുന്നു.പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പ്രതി ആശുപത്രിയില്‍ ആക്രമണം നടത്തിയത്. വീട്ടില്‍ വെച്ച് സന്ദീപ് പ്രകോപിതനായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ വിളിക്കുകയായിരുന്നു.

തുടര്‍ന്ന് വൈദ്യപരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ച യുവാവ് കത്രിക കൈക്കലാക്കിയ ശേഷം ആക്രമണം നടത്തുകയായിരുന്നു.ഡോക്ടറുടെ പുറകിലും നെഞ്ചിലും സാരമായി പരുക്കേറ്റിരുന്നു.

Advertisment