/sathyam/media/post_attachments/jtYbdN4hAtygmrKnPawR.webp)
തിരുവനന്തപുരം: വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്ലാ ഡോക്ടര്‍മാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി മന്ത്രി പറയുക എന്ന് വി ഡി സതീശന്‍ പറഞ്ഞു. കൊല്ലപ്പെട്ട ഡോക്ടര്‍ അത്ര പരിചയസമ്പന്നയായിരുന്നില്ല എന്നായിരുന്നു മന്ത്രി വീണാ ജോര്‍ജിന്റെ പ്രസ്താവന. ഈ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.
'സാധാരണ മെഡിക്കല്‍ കോളേജിലാണ് പൊലീസ് എയ്ഡ് പോസ്റ്റുള്ളത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എയ്ഡ് പോസ്റ്റുണ്ടായിരുന്നു. അവിടെ സിഎംഒയും മറ്റ് ആരോഗ്യപ്രവര്‍ത്തകരും ഉണ്ടായിരുന്നു. കൊല്ലപ്പെട്ട യുവതി ഹൗസ് സര്‍ജനാണ്. അത്ര പരിചയസമ്പന്നയായിരുന്നില്ല. ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നുവെന്നാണ് അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാര്‍ അറിയിച്ചത്', എന്നായിരുന്നു കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞത്.
അതേസമയം കൊലപാതകത്തില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം സംസ്ഥാനതലത്തില്‍ ശക്തിപ്പെടുകയാണ്. ഐഎംഎ, കെജിഎംഒഎ എന്നീ സംഘടനകളാണ് ഇന്ന് 24 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരും പണിമുടക്കി. പല ആശുപത്രികളിലും അത്യാഹിത വിഭാഗം ഒഴിവാക്കിയാണ് സമരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us