കർ‌ണാടകത്തിൽ വോട്ട് ചെയ്യാനെത്തിയ യുവതി പോളിംഗ് സ്റ്റേഷനില്‍ പ്രസവിച്ചു; പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

New Update

publive-image

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ യുവതി പോളിംഗ് സ്റ്റേഷനില്‍ വെച്ച് പ്രസവിച്ചു. ബെല്ലാരി ജില്ലയിലെ കമ്പഌ നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനില്‍വെച്ചാണ് 23 കാരി കുഞ്ഞിന് ജന്മം നല്‍കിയത്. ബൂത്ത് നമ്പര്‍ 228 ലാണ് മനില എന്ന യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

Advertisment

വോട്ട് ചെയ്യുന്നതിനായി ക്യൂ നില്‍ക്കുന്നതിനിടെയാണ് മനിലയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഇടപെട്ട് യുവതിയെ മറ്റൊരു മുറിയിലേക്ക് മാറ്റുകയും അവിടെ വെച്ച് പ്രസവിക്കുകയുമായിരുന്നു. യുവതിയെ കൂടുതല്‍ പരിചരണത്തിനായി തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

Advertisment