New Update
കണ്ണൂര്‍; കാട്ടാമ്പള്ളിയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു. കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിന്റെ ഹൗസ് ബോട്ടാണ് കത്തി നശിച്ചത്. പുഴയോരത്ത് നിര്‍ത്തിയിട്ടതായിരുന്നു ബോട്ട്. അറ്റകുറ്റ പണി ബോട്ടില്‍ നടന്നിരുന്നു.
Advertisment
അഗ്നിശമന സേന എത്തിയപ്പോഴേക്കും ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ച് കഴിഞ്ഞിരുന്നു. ബോട്ടില്‍ വെല്‍ഡിംഗ് ജോലികള്‍ ഉള്‍പ്പെടെ നടത്തിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
ഫയര്‍ഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തീരത്ത് നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോട്ടായതിനാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.