/sathyam/media/post_attachments/cW8C1DvowYzfSTIRVsCp.jpg)
ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ ഉച്ച ഭക്ഷണത്തിനൊപ്പം വിതരണം ചെയ്യുന്ന മാംസം ഒഴിവാക്കണമെന്ന ആവശ്യത്തില്‍ ലക്ഷ്യദ്വീപ് സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ നിര്‍ദേശിച്ച് സുപ്രീംകോടതി. ജസ്റ്റിസ് അനിരുദ്ധ ബോസ്, സുധാന്‍ഷു ദൂലിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. കേരള ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. ചിക്കന്‍ ഉള്‍പ്പെടെ മാംസാഹാരം ഉച്ചഭക്ഷണത്തില്‍ നിന്നും ഒഴിവാക്കിയത് കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
എന്തുകൊണ്ടാണ് കുട്ടികള്‍ക്ക് നിങ്ങള്‍ ഇക്കാര്യം നിഷേധിക്കുന്നത്' എന്ന് ബെഞ്ച് ചോദിച്ചു. 'ഇതിലും മെച്ചപ്പെട്ടത് വിതരണം ചെയ്യും' എന്നായിരുന്നു അഡിഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ മറുപടി.തുടര്‍ന്ന് 'ആ ഭേദപ്പെട്ടത് എന്താണ്, ചിക്കനും മട്ടനും പകരം കുട്ടികള്‍ക്ക് ഡ്രൈഫ്രൂട്ട്‌സ് വിതരണം ചെയ്യുമോ.' എന്ന് ബെഞ്ച് ആരാഞ്ഞു. പിന്നാലെ എഎസ്ജി പുതിയ ഉച്ചഭക്ഷണ മെനു ബെഞ്ചിന് മുന്നില്‍ അവതരിപ്പിച്ചു.മെനുവില്‍ മാംസാഹാരം എവിടെയെന്ന് ബെഞ്ച് ആവര്‍ത്തിച്ചു.
'ഇത് ഒരുപക്ഷെ, ഇത് എന്റെ ഭക്ഷണക്രമത്തിന്റെയോ, ശീലത്തിന്റെയോ ഭാഗമാണെന്ന് കരുതുക, അപ്പോള്‍ എങ്ങനെയിരിക്കും' എന്നും ബെഞ്ച് ചോദിച്ചു. സപ്ലിമെന്ററി ഇനമായി മട്ടനും ചിക്കനും വിതരണം ചെയ്യുമെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയച്ചതോടെ, എങ്കില്‍ അത് തുടരൂ എന്ന് ബെഞ്ച് നിര്‍ദേശിച്ചു.ഉച്ചഭക്ഷണം മൂലം സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കുട്ടികള്‍ വരുന്നുണ്ടെന്നും സ്‌കൂള്‍ ഭക്ഷണത്തെ കുറിച്ച് മാത്രമാണ് തങ്ങള്‍ പറയുന്നതെന്നും സുപ്രീംകോടതി ചൂണ്ടികാട്ടി. തുടര്‍വാദത്തിനായി കേസ് ജൂലൈ 11ലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us