'ആളുകളെ കുത്തിനിറച്ചും ഡക്കിൽ കയറ്റിയും സർവീസ് നടത്തി'; നിയമലംഘനങ്ങളെല്ലാം നാസറിന്റെ സമ്മതത്തോടെയെന്ന് സ്രാങ്കിന്റെ മൊഴി

New Update

publive-image

തിരുവനന്തപുരം: താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് അപകടത്തിൽ നിർണായകമായി സ്രാങ്ക് ദിനേശന്റെ മൊഴി. ബോട്ടിൽ നേരത്തെയും ആളുകളെ കുത്തിനിറച്ചും ഡക്കിൽ കയറ്റിയും സർവീസ് നടത്തിയിരുന്നു. അറസ്റ്റിലായ ഉടമ നാസറിന്റെ സമ്മതത്തോടെയും അറിവോടെയുമായിരുന്നു നിയമലംഘനങ്ങൾ നടത്തിയതെന്നും സ്രാങ്ക് മൊഴി നൽകി. ദിനേശനെ പരപ്പനങ്ങാടി കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്തു.

Advertisment

കേസിൽ മൂന്ന് പേരെ കൂടി ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അപ്പു, അനിൽ, ബിലാൽ എന്നിവരാണ് അറസ്റ്റിലായത്. ബോട്ടിലെ സഹായികളായി ജോലി ചെയ്തവരായിരുന്നു ഇവർ. ബോട്ടുടമ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. നിലവിൽ തിരൂർ സബ് ജയിലിലാണ് നാസറുളളത്. റിമാൻഡിലുളള നാസറിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി സർവീസ് നടത്താൻ ഉദ്യോ​ഗസ്ഥരിൽ നിന്നും ലഭിച്ച സഹായങ്ങളെകുറിച്ച് കൂടുതലറിയാൻ നാസറിനെ ചോദ്യം ചെയ്യേണ്ടതുണ്ട്.

Advertisment