New Update
/sathyam/media/post_attachments/IbS3Awcxs41ScRGKR4Rb.jpg)
ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്. നരേന്ദ്ര മോദിയ്ക്ക് ജൂൺ 22ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനും പത്നി ജിൽ ബൈഡനും വൈറ്റ് ഹൗസിൽ അത്താഴ വിരുന്നൊരുക്കും. വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചു.
Advertisment
ബൈഡന്റെ ക്ഷണപ്രകാരം ഔദ്യോഗിക സന്ദർശനത്തിനായാണ് മോദി യു.എസിലെത്തുന്നത്. മോദിയുടെ യു.എസ് സന്ദർശനം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യയുടെ പ്രതിരോധ മേഖലയിലടക്കം തുടരുന്ന റഷ്യൻ പങ്കാളിത്തത്തിന് ബദലാകാനുമാണ് യു.എസിന്റെ നീക്കം. ടെക്നോളജി, വ്യവസായം, വ്യാപാരം തുടങ്ങിയ വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നത് മോദി – ബൈഡൻ കൂടിക്കാഴ്ചയിൽ ചർച്ചയാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us