​'മന്ത്രിയുടെ പരാമർശം മുറിവ് ആഴത്തിലുളളതാക്കി, ആർക്കാണ് പരിചയക്കുറവെന്ന് ജനം വിലയിരുത്തും'; വി ഡി സതീശൻ

New Update

publive-image
കോട്ടയം: കൊട്ടാരക്കരയിൽ വൈദ്യപരിശോധനയ്ക്കിടെ പ്രതിയുടെ കുത്തേറ്റ് ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ആരോ​ഗ്യ മന്ത്രി വീണ ജോർജിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുറിവ് കൂടുതല്‍ ആഴത്തിലാക്കുകയാണ് മന്ത്രി ചെയ്തത്. ആരുടെ പരിചയക്കുറവ് ആണെന്ന് ജനം വിലയിരുത്തും. എന്ത് പരിചയം വേണമെന്നാണ് അവര്‍ ഉദ്ദേശിച്ചത്. കുറേ കൂടി സൂക്ഷിച്ചു പ്രതികരിക്കുക. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വമറിഞ്ഞ് പ്രതികരിക്കണമെന്നും വിഡി സതീശൻ പറഞ്ഞു. വന്ദനയുടെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ച ശേഷം പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

Advertisment

വന്ദ​നയുടെ മരണത്തിൽ മതാപിതാക്കൾ അതീവ ദുഃഖിതരാണ്. ഏക മകളുടെ നഷ്ടം നികത്താന്‍ കഴിയില്ല. ഗുരുതരമായ അനാസ്ഥയാണ് ഉണ്ടായിട്ടുളളത്. അനാസ്ഥയെ മറയ്ക്കാന്‍ വേണ്ടിയുളള നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംഭവത്തില്‍ എഡിജിപി പറഞ്ഞത് ഒന്നും എഫ്‌ഐആറില്‍ പറഞ്ഞത് മറ്റൊന്നുമാണ്. പ്രതിയെ വാദിയായിട്ടാണ് കൊണ്ടുവന്നിരിക്കുന്നത്.

വ്യാപകമായി ആക്രമണം നടത്തുന്നുവെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സന്ദീപിനെ പൊലീസ് പിടിച്ചുകൊണ്ടുവന്നത്. മയക്കുമരുന്നിന് അടിമയായി ഒരുപാട് ആക്രമണങ്ങള്‍ ചെയ്ത ഒരാളെയാണ് പൊലീസ് പിടികൂടിയത്. അയാളുടെ കൈ പോലും കെട്ടാതെയാണ് കൊണ്ടുവന്നത് എന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

Advertisment