New Update
/sathyam/media/post_attachments/fUfQ7lzROnIsxILO0Ak7.jpg)
തിരുവനന്തപുരം; ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. കൊട്ടാരക്കരയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഉന്നതതല യോഗം ചേരുന്നത്. നിയമ നിർമ്മാണം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഇന്ന് ഉച്ചക്ക് 3.30ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ആണ് യോഗം ചേരുന്നത്.
Advertisment
ആരോഗ്യ വകുപ്പ് മന്ത്രി ,ചീഫ് സെക്രട്ടറി ,ആഭ്യന്തരസെക്രട്ടറി , ആരോഗ്യ വകുപ്പ് സെക്രട്ടറി ,നിയമ സെക്രട്ടറി , മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ , സംസ്ഥാന പോലീസ് മേധാവി , എ ഡി ജി പിമാർ ,ബന്ധപ്പെട്ട മറ്റ് വകുപ്പ് തലവന്മാർ എന്നിവരുടെ അടിയന്തിര യോഗം ആണ് ചേരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us