/sathyam/media/post_attachments/aU6n2doIXPjFADPTtMHp.jpg)
കൊച്ചി: അക്രമാസക്തായ രോഗികളെ ചികിത്സിക്കേണ്ടത് എങ്ങനെയെന്നത് സംബന്ധിച്ച് ആരോഗ്യപ്രവർത്തകർക്കായി പ്രത്യേക പ്രോട്ടോകോൾ നിർമ്മിക്കണമെന്ന് സർക്കാറിനോട്​ ആവശ്യപ്പെട്ടതായി കെ കെ ശൈലജ എംഎൽഎ. അന്താരാഷ്ട്ര നഴ്സസ് ഡേയുടെ ഭാഗമായി എറണാകുളം ജനറൽ ആ​ശുപത്രിയിൽ സംഘടിപ്പിച്ച പരിപാടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ ആരോഗ്യ മന്ത്രി കൂടിയായ കെ കെ ശെെലജ.
മാനസിക പ്രശ്നങ്ങൾ നേരിടുന്നതും അക്രമാസക്തരുമായ രോഗികളെ ചികിത്സിക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കണമെന്നതിന് ആരോഗ്യ പ്രവർത്തകർക്കായി പ്രത്യേക പ്രോട്ടോകോൾ നിർമ്മിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് കെ കെ ശെെലജ പറഞ്ഞു.
അതേസമയം ഡോ. വന്ദന കൊലചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് ഒപി ബഹിഷ്കരിച്ചുള്ള സമരം സർക്കാർ ഡോക്ടർമാർ പിൻവലിച്ചു. ഉന്നത തല യോഗത്തിൽ സംഘടന മുന്നോട്ട് വെച്ച ആവശ്യങ്ങൾ സംബന്ധിച്ചുണ്ടായ തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചത്. അതേസമയം തൊഴിലിടങ്ങളിലെ സുരക്ഷ സംബന്ധിച്ച തീരുമാനങ്ങൾ പൂർണമായും ഉറപ്പാക്കുന്നതു വരെ വിഐപികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അകമ്പടി ഡ്യൂട്ടിയിൽ നിന്നും വിട്ടു നിൽക്കുമെന്നും സംഘടന അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us