ഞായറാഴ്ചയോടെ മോഖ തീരംതൊടും; അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യത

New Update

publive-image

തിരുവനന്തപുരം: ബം​ഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോഖ ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത. അടുത്ത അഞ്ച് ദിവസം കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​കോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും പ്രത്യേക അലേർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

Advertisment

കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറയിച്ചു. തെക്ക് കിഴക്കൻ ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണ് മോഖ. വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന മോഖ തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

ഇന്ന് ദിശ മാറി വടക്ക്-വടക്ക് കിഴക്ക് സഞ്ചരിക്കുന്ന മോഖ വൈകുന്നേരത്തോടെ മധ്യ ബംഗാൾ ഉൾകടലിൽ അതി തീവ്രചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ഞായറാഴ്ചയോടെ ശക്തി കുറയാൻ തുടങ്ങുന്ന മോഖ ബംഗ്ലാദേശിനും മ്യാൻമറിനും ഇടയിൽ പരമാവധി 145 കിലോമീറ്റർ വേ​ഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisment