സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു, ഏറ്റവും വലിയ വിജയം നേടി ഒന്നാമതെത്തിയത് തിരുവനന്തപുരം മേഖല

New Update

publive-image

ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.33 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം കുറവാണിത്. തിരുവനന്തപുരം മേഖലയാണ് ഏറ്റവും വലിയ വിജയം നേടി ഒന്നാമതെത്തിയത്. 99.91 ആണ് ഇവിടുത്തെ വിജയ ശതമാനം. 90.68 ശതമാനം പെണ്‍കുട്ടികള്‍ ഉപരിപഠനത്തില്‍ അര്‍ഹരായി. 84.67 ശതമാനം വിജയമാണ് ആണ്‍കുട്ടികള്‍ നേടിയത്. സിബിഎസ്ഇ റിസല്‍ട്‌സ്, ഡിജി ലോക്കര്‍ തുടങ്ങിയ വെബ്‌സൈറ്റുകളില്‍ പരീക്ഷാഫലം ലഭ്യമാണ്.

Advertisment
Advertisment