'ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്തു, ഫലത്തിനായി കാത്തിരിക്കുന്നു'; ഡി കെ ശിവകുമാര്‍

New Update

publive-image

ബെംഗളൂരു: രാജ്യം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം അല്‍പ്പസമയത്തിനുള്ളില്‍ അറിഞ്ഞുതുടങ്ങും. ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും അനുകൂലമായതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്തു, ഫലത്തിനായി കാത്തിരിക്കുകയാണ് എന്നാണ് ശിവകുമാറിന്റെ പ്രതികരണം. ഇന്നലെ രാത്രി നടന്ന പാര്‍ട്ടി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ മണ്ഡലമായ കനകപുര കര്‍ണാടകയിലെ പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നാണ്. 'കനകപുര റോക്ക്' എന്ന് വിശേഷിപ്പിക്കുന്ന ശിവകുമാറിന് തന്നെയാണ് ഈ സീറ്റില്‍ ആധിപത്യം പുലര്‍ത്തുന്നത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസിന്റെ നാരായണ ഗൗഡയെ പരാജയപ്പെടുത്തിയാണ് ശിവകുമാര്‍ സീറ്റ് നേടുന്നത്.

ഇത്തവണ ബിജെപിയുടെ മുന്‍ മുഖ്യമന്ത്രിയായ ആര്‍ അശോകും ജെഡിഎസിന്റെ ബിആര്‍ രാമചന്ദ്രയുമാണ് ശിവകുമാറിന്റെ ശക്തരായ എതിരാളികള്‍. കനകപുര മണ്ഡലത്തില്‍ 1,09,290 പുരുഷന്മാരും 1,12,136 സ്ത്രീകളും ഉള്‍പ്പെടെ 2,21,430 വോട്ടര്‍മാരാണുള്ളത്. 2023ല്‍ കനകപുരയില്‍ രേഖപ്പെടുത്തിയ 72.3 ശതമാനം പോളിംഗാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ്.

Advertisment