സിബിഐ ഡയറക്ടര്‍ പോസ്റ്റിലേക്ക് മുതിര്‍ന്ന മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍; ഡിജിപി പ്രവീണ്‍ സൂദിന് മുന്‍ഗണന

New Update

publive-image

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ ഉന്നത തസ്തികയിലേക്ക് മൂന്ന് മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍മാര്‍ പരിഗണനയില്‍. പ്രവീണ്‍ സൂദ് (ഡിജിപി കര്‍ണാടക), സുധീര്‍ സക്സേന (ഡിജിപി മധ്യപ്രദേശ്), താജ് ഹാസന്‍ എന്നിവരാണ് പരിഗണനയിലുള്ള ഉദ്യോഗസ്ഥര്‍. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയുടേതാണ് തീരുമാനമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് നടന്ന ഉന്നതതല സമിതി യോഗത്തിന് ശേഷമാണ് മൂന്ന് ഉദ്യോഗസ്ഥരുടെ പേരുകളിലെത്തിയത്. സിബിഐ ഡയറക്ടര്‍ സുബോധ് കുമാര്‍ ജയ്സ്വാളിന്റെ രണ്ട് വര്‍ഷത്തെ കാലാവധി മെയ് 25ന് അവസാനിക്കും. ഇതോടെയാണ് പുതിയ ഡയറക്ടറെ നിയമിക്കുന്നതിനായുള്ള നടപടി ആരംഭിച്ചത്.

Advertisment

കര്‍ണാടക ഡിജിപിയായ പ്രവീണ്‍ സൂദാണ് ഈ സ്ഥാനത്തേക്കുള്ള മുന്‍നിരയിൽ. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെ സംരക്ഷിക്കുകയാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഉന്നയിച്ച ആരോപണത്തിലൂടെ ശ്രദ്ധേയനായിരുന്നു സൂദ്. രണ്ട് വര്‍ഷത്തേക്കാണ് സമിതി സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നത്. അഞ്ച് വര്‍ഷം വരെ കാലാവധി നീട്ടാം. കൂടാതെ പുതിയ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ അംഗം ലോക്പാലിനെ നിയമിക്കുന്നതിനുള്ള സാധ്യതകളും യോഗത്തില്‍ ചര്‍ച്ച ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു.

Advertisment