/sathyam/media/post_attachments/QHCcfi2b7JkxYpPIlMEr.webp)
തൃശൂർ: പൊതുവിതരണ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് കെ - സ്റ്റോറുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാമ്പത്തിക വർഷം 1000 കെ-സ്റ്റോറുകൾ ആരംഭിക്കും. റേഷൻ കടകളെ വൈവിധ്യവത്കരിക്കുന്നതിന്റെ ആദ്യഘട്ടമാണിതെന്നും ഘട്ടം ഘട്ടമായി മുഴുവൻ റേഷൻ കടകളെയും കെ-സ്റ്റോറുകളാക്കി മാറ്റാനാണ് സർക്കാർ ഉദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 108 കെ - സ്റ്റോറുകളാണ് ഈ രീതിയിൽ സജ്ജമായിരിക്കുന്നത്. ജനക്ഷേമത്തിൽ ഊന്നിയാണ് സംസ്ഥാനത്ത് നയങ്ങൾ നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഇതിന്റെ തുടർച്ചയാണ് കെ - സ്റ്റോറുകൾ. ജനങ്ങൾക്ക് കൂടുതൽ സേവനങ്ങളും ഉത്പന്നങ്ങളും ലഭ്യമാകുന്നതോടൊപ്പം റേഷൻ വ്യാപാരികൾക്ക് അധിക വരുമാനവും ഉത്പന്നങ്ങളും ഈ പദ്ധതിയിലൂടെ ലഭ്യമാകും.
നിലവിലെ റേഷൻ കടകളുടെ മുഖച്ഛായ മാറ്റി സാധാരണക്കാരായ ജനങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന വിധത്തിൽ കൂടുതൽ ഉൽപ്പന്നങ്ങളും സേവനങ്ങളും മിതമായ നിരക്കിൽ ലഭ്യമാക്കുവാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us