സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്നതിനിടെ അപകടം; വിദ്യാർത്ഥിനി മുങ്ങി മരിച്ചു

New Update

publive-image

കൊല്ലം: സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്നതിനിടെ വിദ്യാർത്ഥിനി കൊല്ലം ഇത്തിക്കര ആറ്റിൽ മുങ്ങി മരിച്ചു. കിളിമാനൂർ മഹാദേവേശ്വരം സ്വദേശി മീനു തുളസീധരൻ(20) ആണ് മരിച്ചത്. തിരുവനന്തപുരം ലോ കോളേജിൽ രണ്ടാം വർഷ നിയമവിദ്യാർത്ഥിനിയാണ്.

Advertisment

ഇത്തിക്കരയാറ്റിൽ പോരേടം വട്ടത്തിൽ ഭാഗത്ത് എത്തിയ സംഘത്തിലെ വിദ്യാർത്ഥിനി കയത്തിൽ അകപ്പെടുകയായിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി

Advertisment