ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി, സംസ്ഥാനത്ത് ജൂലൈ ഒന്ന് മുതൽ വൈദ്യുതി നിരക്ക് വർധിക്കും,

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

തിരുവനന്തപുരം: ജൂലൈ ഒന്ന് മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കും. ഗാർഹിക ആവശ്യത്തിനുള്ള വൈദ്യുതിയിൽ യൂണിറ്റ് 25 പൈസ മുതൽ 80 പൈസ വരെ കൂട്ടണമെന്ന വൈദ്യതി ബോർഡ് സമർപ്പിച്ച അപേക്ഷയിൽ കമ്മീഷൻ പൊതു തെളിവെടുപ്പ് പൂർത്തിയാക്കി. ജൂൺ പകുതിയോടെ നികുതി വർധന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിക്കും.

Advertisment

നിലവിലുള്ള വൈദ്യുതി താരിഫിന് ജൂൺ 30 വരെയാണ് കാലാവധി. അടുത്ത അഞ്ച് വർഷത്തേക്കുള്ള താരിഫ് വർധനവാണ് ബോർഡ് നിർദേശിച്ചിരിക്കുന്നത്. കൂടാതെ സർചാർജിൽ നിന്നും മുക്തമാക്കുന്നതിനുമുമ്പാണ് നിരക്കു വർധന. ഫെബ്രുവരി മുതൽ മെയ് മാസം അവസാനംവരെ വൈദ്യുതോപയോഗത്തിന് എല്ലാ വിഭാഗം ഉപഭോക്താക്കളിൽ നിന്നും യൂണിറ്റിന് ഒമ്പത് പൈസ നിരക്കിലാണ് സർചാർജ് ഈടാക്കുന്നത്.

അതേസമയം വൈദ്യുതി കുടിശ്ശികയുടെ പേരിൽ വൈദ്യുതി ബോർഡും പൊലീസും തമ്മിലുള്ള പ്രശ്‌നം പരിശോധിക്കാൻ മന്ത്രി കെ കൃഷ്ണൻകുട്ടി നിർദേശം നൽകി.കുടിശ്ശിക അടയ്ക്കാത്തതിൽ കെഎസ്ഇബി പൊലീസിന് നോട്ടീസ് നൽകി. അങ്ങനെയെങ്കിൽ ബോർഡിന് സംരക്ഷണം നൽകുന്ന വകയിൽ 130 കോടിരൂപ നൽകണെമന്ന് ആവശ്യപ്പെട്ട് എഡിജിപിക്ക് കത്ത് നൽകിയതാണ് തർക്കത്തിനിടയാക്കിയത്. 500 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് വലിയ മാറ്റം വേണ്ടതില്ലെന്നും കെഎസ്ഇബി പറയുഞ്ഞിരുന്നു. പ്രതിമാസം 50 മുതൽ 200 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളുടെനിരക്കിൽ കാര്യമായ മാറ്റം വരുത്തണമെന്നതാണ് കെഎസ്ഇബിയുടെ നിലപാട്. കൂടാതെ ഫിക്‌സഡ് ചാർജ് 30 രൂപ വരെ കൂട്ടണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു.

Advertisment