1884 ഗ്രാം സ്വർണം വസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം, കരിപ്പൂരിൽ യുവതി പിടിയിൽ

New Update

publive-image

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച 33കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നമംഗലം സ്വദേശി ഷബ്ന ആണ് 1884 ഗ്രാം 24 ക്യാരറ്റ് സ്വർണ്ണം സഹിതം എയർപോർട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. ജിദ്ദയിൽ നിന്നും ആണ് ഇവർ കരിപ്പൂരിൽ എത്തിയത്.1884 ഗ്രാം സ്വർണ്ണം മിശ്രിത രൂപത്തിൽ പാക് ചെയ്ത് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്. അഭ്യന്തര വിപണിയിൽ ഒരു കോടി 17 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വർണ്ണത്തിന്.

Advertisment

ചൊവ്വാഴ്ച വൈകുന്നരം 6.30 ന് ജിദ്ദയിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് (SG 54) വിമാനത്തിലാണ് യുവതി കാലികറ്റ് എയർപോർട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 7.15 മണിക്ക് വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ യുവതിയെ, മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് ഐപി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത യുവതിയെ മണിക്കൂറുകളോളം പോലീസ് തുടർച്ചയായി ചോദ്യം ചെയ്തെങ്കിലും ആത്മ ധൈര്യത്തോടെ യുവതി എല്ലാം നിഷേധിച്ചുകൊണ്ടിരുന്നു. താൻ ഗോൾഡ് ക്യാരിയറാണെന്നോ തൻറെ പക്കൽ സ്വർണ്ണമുണ്ടെന്നോ സമ്മതിക്കാൻ യുവതി തയ്യാറായില്ല.

തുടർന്ന് ഇയാളുടെ ലഗ്ഗേജ് ബോക്സുകൾ ഓപ്പൺ ചെയ്തു വിശദമായി പരിശോധിക്കുകയും തുടർന്ന് യുവതിയുടെ ദേഹം പരിശോധിച്ചിട്ടും സ്വർണ്ണം കണ്ടെത്താനായില്ല. ശേഷം യുവതി സഞ്ചരിച്ച വാഹനം പരിശോധിച്ചപ്പോഴാണ് കാറിൻറെ ലഫ്റ്റ് ഡോർ പോക്കറ്റിൽ നിന്നും സ്വർണ്ണ മിശ്രിതമടങ്ങിയ പാക്കറ്റ് കണ്ടെത്തിയത്. പോലീസ് കണ്ടെടുത്ത പാക്കറ്റിന് 1884 ഗ്രാം ഭാരമുണ്ടായിരുന്നു. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കൊണ്ടുവന്ന സ്വർണ്ണം എയർപോർട്ടിനകത്ത് വെച്ച് തൻറെ ഹാൻഡ് ബാഗിന് ഉള്ളിലേക്ക് മാറ്റിയിരുന്നു യുവതി. പോലീസ് സമീപിച്ചപ്പോഴാണ് ബാഗിൽ നിന്നും കാറിലെ ഡോർ പോക്കറ്റിലേക്ക് മാറ്റിയത്. പിടിച്ചെടുത്ത സ്വർണ്ണം കോടതിയിൽ സമർപ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും സമർപ്പിക്കും.

Advertisment