എസ്.എസ്.എൽ.സി ഫലം ഇന്ന്, പ്രഖ്യാപനം വൈകിട്ട് മൂന്നു മണിക്ക്

New Update

publive-image

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഗ്രേസ് മാർക്ക് കൂടി ഉൾപ്പെടുത്തിയുള്ള ഫലമാണിത്. 4,19,128 പേരാണ് പരീക്ഷയെഴുതിയത്. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്) എ.എച്ച്.എസ്.എൽ.സി ഫലവും പ്രഖ്യാപിക്കും.

Advertisment

ഫലം വൈകിട്ട് നാലു മുതൽ PRD LIVE മൊബൈൽ ആപ്പിലും www.prd.kerala.gov.in, https://results.kerala.gov.in, https://examresults.kerala.gov.in, https://pareekshabhavan.kerala.gov.in, https://results.kite.kerala.gov.in, https://sslcexam.kerala.gov.in സൈറ്റുകളിലും ലഭിക്കും.

Advertisment