/sathyam/media/post_attachments/z778UIl16TkVMFFdbnuX.webp)
ബംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയും ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയുമായി നിശ്ചയിച്ച് തര്‍ക്കം പരിഹരിച്ച സാഹചര്യത്തില്‍ മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാവുമെന്നാണ് പുതിയ ചര്‍ച്ച.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങളെടുക്കാന്‍ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും രാവിലെ ഡല്‍ഹിയിലേക്ക് പോകും. ലിംഗായത്ത്, വൊക്കലിഗ, മുസ്ലീം സമുദായങ്ങള്‍ക്ക് മൂന്ന് വീതം മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന.
നാളെ ഉച്ചക്ക് 12:30നാണ് സിദ്ദരാമയ്യ മുഖ്യമന്ത്രിയായുള്ള മന്ത്രിസഭ അധികാരമേല്‍ക്കുന്നത്. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് ചടങ്ങ്.
മുതിര്‍ന്ന നേതാക്കളായ എം.ബി പാട്ടീല്‍, ജി. പരമേശ്വര, സതീഷ് ജര്‍ക്കിഹോളി, മലയാളികളായ കെ.ജെ. ജോര്‍ജ്ജ്, എന്‍.എ. ഹാരിസ്, യു.ടി. ഖാദര്‍ എന്നിവര്‍ മന്ത്രിമാരായേക്കും. മന്ത്രി സ്ഥാനത്തിനായി അമ്പതിലധികം പേര്‍ വിവിധ തരത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് മറ്റൊരു തലവേദനയായി മാറിയിട്ടുണ്ട്.
അഞ്ച് ദിവസം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഡി.കെ ശിവകുമാര്‍ സോണിയാ ഗാന്ധിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വിട്ടുവീഴ്ച ചെയ്തതോടെയാണ് കര്‍ണാടകയിലെ പ്രതിസന്ധി അവസാനിച്ചത്. ഹൈക്കമാന്‍ഡ് തീരുമാനം കോടതി വിധിപോലെ അംഗീകരിക്കുന്നെന്ന് പറഞ്ഞ് ഡി.കെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us