പെൺകുട്ടിയുമായി സൗഹൃദം; ഉത്തർ പ്രദേശിൽ 14 വയസുകാരനെ സഹപാഠികൾ ചേർന്ന് കൊലപ്പെടുത്തി

New Update

publive-image

ബറേലി; 14 വയസുകാരനെ സഹപാഠികൾ ചേർന്ന് കൊലപ്പെടുത്തി. ഒരു പെൺകുട്ടിയുമായി 14 വയസുകാരനുണ്ടായിരുന്ന സൗഹൃദത്തിൻ്റെ പേരിലാണ് 14, 16 വയസ് പ്രായമുള്ള രണ്ട് ആൺകുട്ടികൾ ചേർന്നാണ് സഹപാഠിയെ കുത്തിക്കൊന്നത്. ശേഷം മൃതദേഹം വനത്തിൽ ഉപേക്ഷിച്ചു.

Advertisment

യുപി ബറേലിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. മൂന്ന് ആൺകുട്ടികൾ സുഹൃത്തുക്കളാണ്. 13കാരിയായ പെൺകുട്ടി മൂന്ന് പേരുടെയും സുഹൃത്താണ്. പെൺകുട്ടി 14കാരനുമായി കൂടുതൽ സൗഹൃദം പുലത്തിയതിൽ പ്രകോപിതരായായിരുന്നു കൊലപാതകം. 14 വയസുകാരൻ എട്ടാം ക്ലാസിലാണ് പഠിച്ചിരുന്നത്. പ്രതികളിൽ ഒരാൾ10ലും. കഴിഞ്ഞ ദിവസം പ്രതികളിൽ ഒരാൾ 10ആം ക്ലാസ് പാസായിരുന്നു. ഇതിനു പിന്നാലെ സുഹൃത്തുക്കളെ കാണാൻ പോയ 14 വയസുകാരൻ തിരികെയെത്തിയില. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം വനത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. കുട്ടി കുത്തേറ്റുമരിച്ചതാണെന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തുമുറിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.

ഇതിനു പിന്നാലെ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതിനൽകി. മകൻ്റെ മരണത്തിൽ രണ്ട് സുഹൃത്തുക്കൾക്ക് പങ്കുള്ളതായി പിതാവ് തൻ്റെ പരാതിയിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു.

Advertisment