യുഡിഎഫ് സെക്രട്ടറിയേറ്റ് വളഞ്ഞു, സമരക്കാരും പോലീസും തമ്മിൽ സംഘർഷം; തലസ്ഥാനത്ത് ഗതാഗതനിയന്ത്രണം

New Update

publive-image

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെയുള്ള വിവിധ അഴിമതി ആരോപങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് വളയലിൽ സംഘർഷം. സമര കേന്ദ്രത്തിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. സെക്രട്ടറിയേറ്റിലേക്ക് ജീവനക്കാരെ പോലീസ് കടത്തിവിട്ടതിനെ ചൊല്ലിയാണ് പ്രശ്നമുണ്ടായത്.

Advertisment

പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് സമരം ഉദ്ഘാടനം ചെയ്തത്. സമരത്തില്‍ രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, എംഎം ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.

സർക്കാരിൻറെ രണ്ടാം വാർഷിക ദിനം പ്രതിഷേധദിനമായി മാറ്റിയിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. നികുതി വർധന, കാർഷിക പ്രശ്നങ്ങൾ, അഴിമതി, സാമ്പത്തിക പ്രതിസന്ധി, സർക്കാരിൻറെ ധൂർത്ത് തുടങ്ങി രാഷ്ട്രീയ വിഷയങ്ങളിൽ ഉൾപ്പടെ സർക്കാരിനെതിരായ കുറ്റപത്രം പ്രതിഷേധ സമരത്തിനിടെ വായിക്കും. പാളയത്ത് ബിജെപിയുടെ രാപ്പകൽ സമരവും പുരോഗമിക്കുകയാണ്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് തലസ്ഥാനത്ത് ഉച്ചവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എം ജി റോഡിൽ പാളയം, സ്റ്റാച്യു, ഓവർ ബ്രിഡ്ജ് വരെയാണ് നിയന്ത്രണം.

Advertisment