അരി ചാമ്പാൻ അരിക്കൊമ്പൻ, ചക്ക ചാമ്പാൻ ചക്കക്കൊമ്പൻ, കേരളം ചാമ്പാൻ ഇരട്ടച്ചങ്കൻ; കെ. സുധാകരൻ

New Update

publive-image

തിരുവനന്തപുരം;  ഇടതുപക്ഷ സർക്കാരല്ല, കമ്മീഷൻ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. അരി ചാമ്പാൻ അരിക്കൊമ്പനും ചക്ക ചാമ്പാൻ ചക്കക്കൊമ്പനുമുണ്ടെങ്കിൽ കേരളം ചാമ്പാൻ ഇറങ്ങിയിരിക്കുന്നത് ഇരട്ടച്ചങ്കനാണെന്നും മുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പൊലീസ് അങ്ങേയറ്റം നിഷ്ക്രിയമായി മാറിയിരിക്കുകയാണ്. കേരളത്തിൽ ഒരു നിയമസംവിധാനം ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു. സെക്രട്ടേറിയറ്റ് വളഞ്ഞുകൊണ്ടുള്ള യുഡിഎഫ് സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ഡോ വന്ദനയുടെ കൊലപാതകത്തിൽ പൊലീസ് നോക്കി നിൽക്കുകയായിരുന്നു. മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. താനൂരിലെ ബോട്ടപകടത്തിൽ ഉത്തരവാദി സർക്കാരാണ്. താനൂർ ഭരിക്കുന്നത് അധോലോകമാണ്.
ബോട്ടപകടത്തിൻ്റെ ഉത്തരവാദി ആരാണെന്ന് മുഖ്യമന്ത്രിയും സർക്കാരും പറയണം. കേരളത്തിലേക്ക് വൻ തോതിൽ ലഹരി ഒഴുകുകയാണ്. ഹൈസ്കൂൾ തലത്തിൽ പോലും ചരസ് വിൽപ്പന നടക്കുന്നുണ്ട്. എല്ലാകാലവും ഐക്യ ജനാധിപത്യ മുന്നണി സമാധാനം പാലിക്കില്ലെന്നും വലിയ സമരത്തിന് യുഡിഎഫ് രൂപം കൊടുക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

Advertisment