കല്ലടിക്കോട് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത് ബന്ധുക്കള്‍ക്കൊപ്പം; മറ്റുള്ളവര്‍ കുളികഴിഞ്ഞ് കയറിയിട്ടും ദിനേഷ് എത്തിയില്ല; കണ്ടെത്തിയത് പുഴയില്‍ ഏറെ ആഴമുള്ള ഭാഗത്തും; കല്ലടിക്കോടിന് ഞെട്ടലായി യുവാവിന്റെ ദാരുണാന്ത്യം

New Update

publive-image

പാലക്കാട്; കല്ലടിക്കോട് പുഴയില്‍ ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വാലിക്കോട് വലുള്ളി കരിമ്പന്റെ മകന്‍ ദിനേഷ് ബാബു (31) ആണ് മരിച്ചത്. കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. ഞായറാഴ്ച്ച രാത്രി 8.30-നാണ് സംഭവം. രുഗ്മിണിയാണ് അമ്മ. മിനിമോള്‍, ദിനുമോള്‍ സഹോദരങ്ങളാണ്

Advertisment

തുപ്പനാട് പുഴയുടെ ഒലിപ്പാറ കടവിലാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. ബന്ധുക്കളും ദിനേഷും രണ്ട് ഭാഗങ്ങളിലായാണ് ഇറങ്ങിയത്. മറ്റുള്ളവര്‍ കുളികഴിഞ്ഞു വീടെത്തി ഏറെ നേരമായിട്ടും ദിനേഷിനെ കാണാതായതോടെയാണ് അന്വേഷണം ആരംഭിച്ചത്.

കരയില്‍ വസ്ത്രങ്ങള്‍ കണ്ടതോടെ വെള്ളത്തില്‍ നടത്തിയ തിരച്ചിലിനിടയില്‍ വെള്ളത്തിൽ മുങ്ങിയനിലയിൽ ദിനേഷിനെ കണ്ടെത്തി. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. പുഴയില്‍ വലിയ കുഴിയുള്ള ഭാഗത്താണ് അപകടമുണ്ടായത്.

Advertisment