ഏറണാട് എക്സ്പ്രസ് തട്ടി റെയിൽവേ കരാർ ജീവനക്കാരി മരിച്ചു

New Update

publive-image

കണ്ണൂർ: റെയിൽവേ കരാർ ജീവനക്കാരി ട്രെയിൻ തട്ടി മരിച്ചു. തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി കാത്തിയ( 40) ആണ് മരിച്ചത്. കണ്ണൂർ എടക്കാട് റയിൽവെ സ്റ്റേഷൻ പരിസരത്താണ് സംഭവം. ഏറണാട് എക്സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്. റയിൽവെ എഞ്ചിനീയറിങ് വിഭാഗം കരാർ ജീവനക്കാരിയാണ് കാത്തിയ.

Advertisment

ഇന്ന 11:15 ഓടെയാണ് അപകടമുണ്ടായത്. ഏറനാട് ഏക്സ്പ്രസ് കടന്നു പോകുന്ന സമയത്ത് റെയിൽവേ പാളത്തിൽ പരിശോധന നടക്കുന്നുണ്ടായിരുന്നു. ഇതിന് മേൽനോട്ടം വഹിക്കുകയായിരുന്ന കാർത്തിയയെ ട്രെയിൻ തട്ടുകയായിരുന്നു.

Advertisment