അറുപതിൽ പ്രണയസാഫല്യം; മലയാളി ലുക്കില്‍ ആശിഷ് വിദ്യാര്‍ഥിക്ക് മാംഗല്യം

New Update

publive-image

നടന്‍  ആശിഷ് വിദ്യാര്‍ത്ഥി വീണ്ടും വിവാഹിതനായി. അസം സ്വദേശിനി രൂപാലി ബറുവയാണ് വധു. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന ചെറിയ ചടങ്ങിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം തുടങ്ങി നിരവധി ഭാഷകളിലെ സിനിമകളില്‍ പ്രത്യക്ഷപ്പെട്ട നടനാണ് ആശിഷ് വിദ്യാര്‍ഥി. ദേശീയ അവാര്‍ഡ് ജേതാവാണ് അദ്ദേഹം.

Advertisment

രണ്ട് സംസ്‌കാരങ്ങളുടെ സമന്വയമായിരുന്നു വിവാഹം. അസമില്‍ നിന്നുള്ള വെള്ളയും സ്വര്‍ണ്ണനിറവും കലര്‍ന്ന മേഖേല ചാദോറില്‍ സുന്ദരിയായി രൂപാലി എത്തിയത്. അതേസമയം മുണ്ടും ജുബ്ബയും അണിഞ്ഞ് കേരള ലുക്കിലാണ് നടന്‍. ഗുവാഹത്തി സ്വദേശി രൂപാലി കൊല്‍ക്കത്തയില്‍ ഒരു ഫാഷന്‍ സ്റ്റോര്‍ നടത്തിവരികയാണ്. നേരത്തെ മുന്‍കാല നടി ശകുന്തള ബറുവയുടെ മകള്‍ രാജോഷി ബറുവയെ വിവാഹം ആശിഷ് വിദ്യാര്‍ഥി വിവാഹം കഴിച്ചിരുന്നു.

'എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തില്‍, രൂപാലിയെ വിവാഹം കഴിക്കുന്നത് അസാധാരണമായ ഒരു വികാരമാണ്. ഞങ്ങള്‍ കുറച്ച് കാലം മുമ്പാണ് കണ്ടുമുട്ടിയത്. അത് അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഞങ്ങളുടെ വിവാഹം ഒരു ചെറിയ കുടുംബകാര്യമായിരിക്കണമെന്ന് രണ്ടുപേരും ആഗ്രഹിച്ചു. രാവിലെ വിവാഹവും വൈകിട്ട് ഒരു ചെറിയ പാര്‍ട്ടിയും നടത്തുകയാണ്', ആശിഷ് പറഞ്ഞു.

Advertisment