02
Friday June 2023
കോട്ടയം

കുറുക്കന്‍ മുഖത്തുചാടി കടിച്ചു, വിരല്‍ കടിച്ചെടുത്തു; നാലുപേര്‍ക്ക് പരിക്ക്, രാമപുരം ഭീതിയില്‍

ന്യൂസ് ബ്യൂറോ, കോട്ടയം
Friday, May 26, 2023

 

കോട്ടയം: രാമപുരത്ത് കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്. വളക്കാട്ടുകുന്ന്, ചിറകണ്ടം, ഏഴാച്ചേരി എന്നിവിടങ്ങളിലാണ് കുറുക്കന്‍ ഭീതി പരത്തിയത്. ഇന്നലെ രാവിലെയാണ് നാലുപേരെ കടിച്ചത്.

ചിറകണ്ടം നടുവിലാമാക്കല്‍ ബേബി (58), ചിറകണ്ടം നെടുമ്പള്ളില്‍ ജോസ് (83), വളക്കാട്ടുകുന്ന് തെങ്ങുംപള്ളില്‍ മാത്തുക്കുട്ടി (53), ഭാര്യ ജൂബി (47) എന്നിവര്‍ക്കാണു കുറുക്കന്റെ കടിയേറ്റ് പരിക്കേറ്റത്. മുന്‍ പഞ്ചായത്ത് മെംബറായ ജോസ് ചിറകണ്ടം-ഏഴാച്ചേരി റോഡില്‍ പ്രഭാതസവാരി നടത്തി തിരികെ വീട്ടിലേക്കു വരുമ്പോഴാണു കുറുക്കന്‍ മുഖത്തുചാടി കടിച്ചത്.

ബേബിയുടെ മുഖത്തിന് പുറമേ കയ്യിലും കടിയേറ്റിട്ടുണ്ട്. വിരല്‍ കുറുക്കന്‍ കടിച്ചെടുത്തു. മാത്തുക്കുട്ടിക്കു വീടിന്റെ മുറ്റത്താണു കടിയേറ്റത്. ഭാര്യ ജൂബി ഓടിയെത്തിയപ്പോള്‍ അവരെയും കടിച്ചു. എല്ലാവരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

More News

കോട്ടയം: ഒരു യൂണിറ്റ് വൈദ്യൂതിക്ക് 9 പൈസ സർ ചാർജ് ഈടാക്കുന്നത് തുടരാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഇന്നലെ അനുമതി നൽകുകയും ഇതിന് പുറമേ ഇന്നുമുതൽ 10 പൈസ കൂടി സർചാർജ് ഈടാക്കുവാൻ റെഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചിരിക്കുന്നതുമൂലം ഒരു യൂണിറ്റ് വൈദ്യുതിക്ക് 19 പൈസ വർധിപ്പിക്കൻ സംസ്ഥാന സർക്കാർ പച്ചക്കൊടി കാട്ടിയിരിക്കുകയാണെന്നും യുഡിഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ. വിലക്കയറ്റം കൊണ്ടും, കാർഷിക വിളകളുടെ വില തകർച്ച മൂലവും പൊറുതിമുട്ടി നിൽക്കുന്ന ജനങ്ങളെ സംസ്ഥാന സർക്കാർ […]

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ആറാം തിയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥ വകുപ്പിന്റെ സൂചനകള്‍ പ്രകാരം നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് […]

തിരുവനന്തപുരം: വിയോജന അഭിപ്രായങ്ങൾക്കും വിരുദ്ധാഭിപ്രായങ്ങൾക്കും ഇടം നൽകുന്ന പൊതുമണ്ഡലത്തെ ഇല്ലാതാക്കാൻ സംഘടിതശ്രമങ്ങൾ ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യോജിക്കാനും വിയോജിക്കാനുമുള്ള പൊതുമണ്ഡലം ഉണ്ടെന്നതാണ് പ്രധാനമെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുപ്രവർത്തകരുടെ ആത്മകഥ കേവലജീവിത വിവരണം മാത്രമായി പരിമിതപ്പെടില്ല. അതിൽ നാടിന്റെ ചരിത്രവും ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാടുകളുമുണ്ടാകും. വിവേചനവും ചൂഷണവും അടിച്ചമർത്തലുകളും നിലനിൽക്കുന്ന രാജ്യത്ത് കമ്യൂണിസ്റ്റുകാരുടെ ജീവിതം പൂക്കൾ വിതറിയ വഴികളിലൂടെ അല്ല മുന്നേറിയിട്ടുള്ളതെന്ന് അദ്ദേഹം അറിയിച്ചു.

കൊച്ചി;  മുസ്ലീം ലീഗ് ഒരു മതേതരപാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിനെതിരെ ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. ലീഗ് മുസ്ലീങ്ങളുടെ പാർട്ടി മാത്രമെന്നും ലീഗിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ലെന്നും അൽഫോൺസ് കണ്ണന്താനം പ്രതികരിച്ചു. തീവ്രവാദത്തെ കുറിച്ചും മതമൗലികവാദത്തെ കുറിച്ചും ലീഗ് നിശബ്ദമാണ്. കേരളം ഐഎസിന്റെ പരീക്ഷണശാലയായിട്ട് പോലും ആ പാർട്ടി ഒരക്ഷരം മിണ്ടുന്നില്ലെന്നും കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ് രാഹുൽ ഗാന്ധിക്കില്ലെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. ജനാധിപത്യത്തിലെ മതനിരപേക്ഷതയുമായി ബന്ധപ്പെടുത്തി കേരളത്തില്‍ ലീഗുമായുള്ള കോണ്‍ഗ്രസിന്‍റെ സഖ്യം സംബന്ധിച്ച ചോദ്യത്തോടുള്ള രാഹുല്‍ […]

2021ലെ യുഎസ് ഓപൺ ടെന്നിസ് ടൂർണമെന്റിനിടെ തന്നോട് സെൽഫി ചോദിച്ച ആരാധകനെ വിവാഹം കഴിക്കാനൊരുങ്ങി മുൻ വിംബിൾഡൻ ചാമ്പ്യൻ ഗർബിനെ മുഗുരുസ. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ താരം തന്നെയാണ് വിവാഹ നിശ്ചയ വിശേഷം പങ്കുവച്ചത്. യു ഹാഡ് മി അറ്റ് ഹലോ എന്ന തലക്കെട്ടാണ് ചിത്രത്തിന് താരം നൽകിയത്. മോഡലായ ആർതർ ബോർഗസ് ആണ് വരൻ. സ്പാനിഷ് മാധ്യമമായ ഹോലയോട് തന്റെ പ്രണയത്തെ കുറിച്ച് മുഗുരുസ പറയുന്നതിങ്ങനെ; ‘സെൻട്രൽ പാർക്കിനോട് (ന്യൂയോർക്ക് സിറ്റി) അടുത്തായിരുന്നു എന്റെ ഹോട്ടൽ. മുറിയിലിരുന്ന് […]

വാഷിങ്‌ടൺ: സമ്പദ്‌വ്യവസ്ഥ നേരിടുന്ന തകർച്ച മറികടക്കുന്നതിനായി വായ്‌പാ പരിധി ഉയർത്തി അമേരിക്ക. വായ്‌പാ പരിധി കൂട്ടുന്നതിനുള്ള ഉഭയകക്ഷി ബിൽ യു.എസ് പ്രതിനിധിസഭ പാസാക്കി. ഏറെ നാളായി അനിശ്ചിതത്വത്തിലായിരുന്ന ബില്ലാണ് ഇപ്പോൾ പാസായത്. ആഴ്‌ചകൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ്‌ ബിൽ പ്രതിനിധി സഭയിൽ അവതരിപ്പിച്ചത്‌. ബില്‍ ഇനി സെനറ്റിലെത്തും. യുഎസിലെ ജനങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും സംബന്ധിച്ച്‌ ഇത്‌ ശുഭവാർത്തയാണെന്ന്‌ ജോ ബൈഡൻ പറഞ്ഞു. 99 പേജുള്ള ബിൽ അടുത്ത രണ്ട് വർഷത്തേക്കുള്ള ചെലവുകൾ നിയന്ത്രിക്കുന്നു. […]

തൃപ്രയാർ: ഇടിഞ്ഞു വീഴാറായ കൂരകളിൽ നോക്കി പരിതപിച്ച കാലങ്ങളെ വിസ്‌മൃതിയിലാഴ്ത്തി തിരുപഴഞ്ചേരി ലക്ഷം വീട് കോളനി അതിന്റെ മുഖച്ഛായ മിനുക്കുന്നു. മണപ്പുറം ഫൗണ്ടേഷന്റെ സ്വപ്ന പദ്ധതിയായ സായൂജ്യത്തിലൂടെ പൂർത്തീകരിച്ച പതിനാറ് സ്നേഹഭവങ്ങളുടെ താക്കോൽദാനവും, എടത്തുരുത്തി ഗവൺമെന്റ് ഐടിഐയിലേക്കുള്ള വാട്ടർ കിയോസ്‌ക്കിന്റെ  സമർപ്പണവും  ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. തിരുപഴഞ്ചേരി കോളനിയിലെ 2 കിണറുകളും, 2 കുളങ്ങളും നവീകരിക്കാനായി 5 ലക്ഷം രൂപയും ചടങ്ങിൽ  പ്രഖ്യാപിച്ചു. ചടങ്ങിൽ മണപ്പുറം ഫിനാൻസ് എം ഡി യും സി.ഇ.ഓ […]

കണ്ണൂര്‍: കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീ വെച്ചത് കസ്റ്റഡിയിലെടുത്ത പശ്ചിമ ബംഗാള്‍ സ്വദേശി പുഷന്‍ജിത് സിദ്ഗർ തന്നെയെന്ന് ഐജി നീരജ് ഗുപ്ത. മൂന്ന് ദിവസം മുന്‍പാണ് പ്രതി തലശേരിയില്‍ എത്തിയത്. അവിടെ നിന്നും കാല്‍ നടയായാണ് കണ്ണൂരിലെത്തിയത്.  40കാരനായ പുഷന്‍ജിത് സിദ്ഗർ മുൻപ് കൊല്‍ക്കത്തയില്‍ ജോലി ചെയ്തിരുന്നു അതിന് ശേഷമാണ് കേരളത്തിൽ വന്നത്. ഭിക്ഷയെടുക്കാന്‍ കഴിയാത്തതിലുള്ള നിരാശയാണ് ട്രെയിനിന് തീ വെക്കാന്‍ കാരണമെന്ന് പ്രതി മൊഴി നല്‍കിയതായും ഐജി പറഞ്ഞു. സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് […]

ജോർദാൻ കിരീടാവകാശി ഹുസൈൻ രാജകുമാരനും സൗദി ആർക്കിടെക്ട് രജ്‌വ അൽസെയ്ഫും വിവാഹിതരായി. ജോർദാനിലെ അമ്മാനിൽ സഹ്‌റാൻ കൊട്ടാരത്തിലായിരുന്നു ലോക ശ്രദ്ധനേടിയ വിവാഹം നടന്നത്. രാജകീയമായ വിവാഹ ചടങ്ങുകളും ആഘോഷങ്ങളുമാണ് വിവാഹത്തെ ശ്രദ്ധേയമാക്കിയത്. രാജകുടുംബാംഗങ്ങളുടേയും രാഷ്ട്രത്തലവന്മാരുടേയും വിശിഷ്ട അതിഥികളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം.ജോർദ്ദാൻ രാജാവായ അബ്ദുല്ല രണ്ടാമൻ രാജാവും റാനിയ രാജ്ഞിയും 1993ൽ വിവാഹിതരായ അതേ വേദിതന്നെ കിരീടാവകാശിയും വിവാഹത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ റിയാദിൽ നടന്ന വിവാഹനിശ്ചയ ചടങ്ങിലും വരനും വധും പങ്കെടുത്തിരുന്നു. രാജകീയ വിവാഹത്തിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ […]

error: Content is protected !!