/sathyam/media/post_attachments/zabm6yHZv0yJX0XYd0nZ.jpg)
ന്യൂഡൽഹി; ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദര്‍ ജെയിന് ആശ്വാസം. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ആരോഗ്യ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ 42 ദിവസത്തേക്കാണ് ജെയിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2022 മെയ് 30 ന് ആണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുന്‍മന്ത്രിയെ അറസ്റ്റ് ചെയ്തത്. 360 ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന് ഇടക്കാല ജാമ്യം ലഭിച്ചത്.
വ്യാഴാഴ്ച തിഹാര്‍ ജയിലിലെ കുളിമുറിയില്‍ കുഴഞ്ഞുവീണ സത്യേന്ദര്‍ ജെയിന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ആരോഗ്യനില മോശമായതില്‍ഡിഡിയു ആശുപത്രിയില്‍ നിന്ന് ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ അദ്ദേഹത്തിന് ഓക്‌സിജന്‍ നല്‍കിവരികയാണ്.
സത്യേന്ദര്‍ ജെയ്നിന്റെ ആരോഗ്യനില വഷളായെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.