Advertisment

ജഗന്‍ ഷാജി കൈലാസ് സംവിധായകനാകുന്നു, നായകന്‍ സിജു വിത്സണ്‍

author-image
മൂവി ഡസ്ക്
New Update

publive-image

Advertisment

സംവിധായകന്‍ ഷാജി കൈലാസിന്റെയും നടി ആനിയുടേയും മകന്‍ ജഗന്‍ ഷാജി കൈലാസ് സംവിധാന രംഗത്തേക്ക് യുവനിരയിലെ സിജു വില്‍സനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്‍വസ്റ്റിഗേറ്റീവ് ക്രൈംത്രില്ലര്‍ ജോണറിലുള്ള ചിത്രമായിരിക്കും ഇത്. എം.പി.എം. പ്രൊഡക്ഷന്‍സ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോമി പുളിങ്കുന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സര്‍വ്വീസില്‍ പുതുതായി ചുമതലയേല്‍ക്കുന്ന എസ്.ഐ. ബിനു ലാല്‍ എന്ന കഥാപാത്രത്തെയാണ് സിജു വില്‍സന്‍ അവതരിപ്പിക്കുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. സഞ്ജീവ് എസ്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു.

രണ്‍ജി പണിക്കര്‍, ഷാജി കൈലാസ്, നിഥിന്‍ രണ്‍ജി പണിക്കര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു പോരുകയായിരുന്നു ജഗന്‍. അഹാനാ കൃഷ്ണകുമാറിനെ കേന്ദ്ര കഥാപാത്രമാക്കി കരി എന്ന മ്യൂസിക്കല്‍ ആല്‍ബവും ഒരുക്കിയിട്ടുണ്ട്.

ഗോപി സുന്ദറിന്റേതാണു സംഗീതം. ജാക്‌സണ്‍ ജോണ്‍സണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് – ക്രിസ്റ്റി സെബാസ്റ്റ്യന്‍. കലാസംവിധാനം – ഡാനി മുസ്സരിസ് . മേക്കപ്പ് – അനീഷ് വൈപ്പിന്‍. കോസ്റ്റും ഡിസൈന്‍. – വീണാ സ്യമന്തക്ചീ ഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ – സ്യമന്തക് . പ്രൊജക്റ്റ് ഡിസൈനേഴ്‌സ്- ആന്‍സില്‍ ജലീല്‍ – വിശ്വനാഥ്.ഐ

ജൂണ്‍ രണ്ടിന് ഈ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും പൂജയും കൊച്ചിയില്‍ നടക്കും. ജൂണ്‍ അഞ്ചു മുതല്‍ പാലക്കാട്ട് ചിത്രീകരണമാരംഭിക്കും. പി.ആര്‍.ഓ -വാഴൂര്‍ ജോസ്.

Advertisment