Advertisment

ഒന്നാം വിവാഹ വാർഷികം ആഘോഷമാക്കി അമൃതയും ഗോപി സുന്ദറും

author-image
മൂവി ഡസ്ക്
New Update

publive-image

Advertisment

മലയാളികൾക്ക് സുപരിചിതരാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും. ഒരു വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ഒന്നാം വിവാഹ വാർഷികം ആഘോഷമാക്കുകയാണ് താര ദമ്പതികൾ.

ക്ഷേത്രത്തിനുള്ളിൽ കൈയ്യിൽ പൂമാലയും പിടിച്ചുനിൽക്കുന്നു ഇരുവരുടെയും ചിത്രം പങ്കുവച്ചുകൊണ്ടാണ് സോഷ്യൽമീഡിയയിൽ സന്തോഷം പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു വർഷം എന്ന് കുറിച്ച് ഹാർട്ട് ഇമോജിയും ഉൾപ്പെടുത്തിയാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ഇരുവർ‌ക്കും ആശംസകളുമായി രം​ഗത്തെത്തിയത്.

2022 മെയ്യിൽ ആയിരുന്നു ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ഫോട്ടോ പുറത്തുവന്നത്. 'പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്', എന്നായിരുന്നു നൽകിയിരുന്ന ക്യാപ്ഷൻ. പിന്നാലെ ഇരുവരും ഒന്നിക്കുന്നുവെന്ന തരത്തിൽ വാർത്തളും പുറത്തുവന്നു. ഒപ്പം വിമർശനങ്ങളും. ഒടുവിൽ അമൃതയും ​ഗോപി സുന്ദറും വിവാഹിതരാകുകയും ചെയ്തു.

അടുത്തിടെ 'ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ്'എന്ന് ​ഗോപി സുന്ദറിന്റെ ഫോട്ടോ പങ്കുവച്ച് അമൃത കുറിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇരുവരും പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കും താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടാറുള്ളത്. വലിയ രീതിയിലുള്ള സൈബര്‍ ആക്രമണത്തിന് വിധേയരാകാറുമുണ്ട് ഗോപി സുന്ദറും അമൃതയും.

Advertisment