ക്യാന്‍സര്‍ രോഗിയായ ആരാധികയുടെ അവസാന ആഗ്രഹം നിറവേറ്റി നടന്‍ ഷാരൂഖ് ഖാന്‍

author-image
മൂവി ഡസ്ക്
New Update

publive-image

ക്യാന്‍സര്‍ രോഗിയായ ആരാധികയുടെ അവസാന ആഗ്രഹം നിറവേറ്റി നടന്‍ ഷാരൂഖ് ഖാന്‍. പശ്ചിമ ബംഗാള്‍ സ്വദേശിനി ശിവാനി ചക്രവര്‍ത്തിയാണ് മരിക്കുന്നതിന് മുന്‍പ് ഷാരൂഖിനെ നേരില്‍ കാണണമെന്നുളള ആഗ്രഹം അറിയിച്ചിരുന്നത്.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്യാന്‍സര്‍ ചികിത്സയിലാണ് ഈ അറുപതുകാരി. ഷാരൂഖ് ഖാനെ നേരില്‍ കാണണമെന്നുളളതാണ് അവസാന ആഗ്രഹമെന്നും, താന്‍ ഉണ്ടാക്കിയ ഭക്ഷണം അദ്ദേഹത്തിന് നല്‍കണമെന്നും ശിവാനി ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.

Advertisment

‘എന്റെ ദിവസങ്ങള്‍ അവസാനിക്കാനായി. ഇനി ഞാന്‍ അധികകാലം ജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മരിക്കുന്നതിന് മുന്‍പ് എനിക്കൊരു ആഗ്രഹമുണ്ട്, അതിനെ എന്റെ അവസാന ആഗ്രഹമെന്ന് വിളിക്കാം. ഷാരൂഖ് ഖാനെ നേരിട്ടുകാണണം. കൂടാതെ അദ്ദേഹത്തിന് എന്റെ കൈകൊണ്ട് ഉണ്ടാക്കിയ ബംഗാളി ഭക്ഷണം നല്‍കണം. അദ്ദേഹം അത് ആസ്വദിച്ച് കഴിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു- ശിവാനി പറഞ്ഞു.

ഇതിന് പിന്നാലെയാണ് ആരാധകനെ ഞെട്ടിച്ച് കിംഗ് ഖാന്‍ വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ടത്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുമെന്നും കൊല്‍ക്കത്തയിലെ വീട്ടിലെത്തി ഭക്ഷണം കഴിക്കുമെന്നും ഷാറൂഖ് ഉറപ്പ് നല്‍കി.ക്യാന്‍സറിന്റെ അവസാന സ്റ്റേജിലായ ഇവര്‍ക്ക് സാമ്പത്തിക സഹായവും നടന്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഷാറൂഖിന്റെ ഫാന്‍സ് പേജ് ട്വീറ്റ് ചെയ്തു. വിഡിയോ കോളിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് ഫാന്‍സ് കോളങ്ങളിലും സോഷ്യല്‍ മീഡിയയിലും വൈറലാണ്.

Advertisment