ഒളിച്ചും പാത്തും വീട്ടിലെ മാലിന്യങ്ങൾ റോഡുകളിൽ തള്ളാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങൾക്കായി 25 ലക്ഷം രൂപ ചെലവിട്ട് കെണി ഒരുങ്ങുന്നുണ്ട്

New Update

publive-image

Advertisment

കണ്ണൂർ: ഏ​ഴോം​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​പ്ര​ധാ​ന​ ​റോ​ഡു​ക​ൾ​ ​എ​ല്ലാം​ ​ഇ​നി​ ​നി​രീ​ക്ഷ​ണ​ ​ക്യാ​മ​റ​ ​ക​ണ്ണു​ക​ളി​ൽ.​ ​പ്ര​ധാ​ന​ ​റോ​ഡു​ക​ൾ​ ​സം​ഗ​മി​ക്കു​ന്ന​ ​ക​വ​ല​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യാ​ണ് ​ക്യാ​മ​റ​ക​ൾ​ ​സ്ഥാ​പി​ച്ച​ത്.​ ​

കോ​ട്ട​ക്കീ​ൽ​ ​ക​ട​വ് ​റോ​ഡ് ,​അ​ര​യോ​ളം​ ​ആ​ൽ​ ​റോ​ഡ്,​ ​ചെ​ങ്ങ​ൽ​ത്ത​ടം​ ​റോ​ഡ്,​ ​പ​ഴ​യ​ങ്ങാ​ടി​ ​മു​ട്ടു​ക​ണ്ടി​ ​തീ​ര​ദേ​ശ​ ​റോ​ഡ്,​ ​നെ​രു​വ​മ്പ്രം​ ​എ​ച്ച് ​ആ​ർ​ഡി​ ​കോ​ള​ജ് ​റോ​ഡ്,​ ​എ​രി​പു​രം​ ​ഗ്യാ​സ് ​ഗോ​ഡൗ​ൺ​ ​റോ​ഡ്,​ ​ഏ​ഴോം​ ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫി​സി​ന് ​സ​മീ​പ​ത്തെ​ ​റോ​ഡ് ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ 12​ ​ക്യാ​മ​റ​ക​ൾ​ ​ആ​ണ് ​സ്ഥാ​പി​ച്ച​ത്.​സോ​ളാ​ർ​ ​സം​വി​ധാ​ന​ത്തി​ലാ​ണ് ​ക്യാ​മ​റ​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ക.​ ​ഈ​ ​ക്യാ​മ​റ​ക​ളു​ടെ​യെ​ല്ലാം​ ​കേ​ന്ദ്ര​മാ​യ​ ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ൽ​ ​പ്ര​ത്യേ​ക​ ​സം​വി​ധാ​നം​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ ​ഇ​തി​നാ​യി​ ​പ്ര​ത്യേ​ക​ ​സ്ക്രീ​നും​ ​ത​യ​റാ​ക്കി​ട്ടു​ണ്ട്.​ ​

മാ​ലി​ന്യം​ ​ത​ള​ള​ൽ​ ​വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് ​ക്യാ​മ​റ​ക​ൾ​ ​സ്ഥാ​പി​ക്കാ​ൻ​ ​സ്മാ​ർ​ട്ട് ​ഐ​ ​പ​ദ്ധ​തി​യു​മാ​യി​ ​പ​ഞ്ചാ​യ​ത്ത് ​രം​ഗ​ത്ത് ​ഇ​റ​ങ്ങി​യ​ത്.​ ​പ്ര​ധാ​ന​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​നി​രീ​ക്ഷ​ണ​ ​ക്യാ​മ​റ​ക​ൾ​ ​വേ​ണം​ ​എ​ന്ന​ ​ജ​ന​ത്തി​ന്റെ​ ​ആ​വ​ശ്യം​ ​പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​പ​ഞ്ചാ​യ​ത്ത്.​ ന​ഗ​ര​ ​സ​ഞ്ജ​യ​ന​ ​ഫ​ണ്ട് ​വ​ഴി​ 25​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​പ​ദ്ധ​തി​ ​ചെ​ല​വ്.​ ​അ​ടു​ത്ത​ ​ആ​ഴ്ച​ ​ഇ​തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​ന​ട​ക്കു​മെ​ന്നും​ ​ര​ണ്ടാം​ ​ഘ​ട്ട​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ക്യാ​മ​റ​ക​ൾ​ ​സ്ഥാ​പി​ക്കും​ ​എ​ന്നും​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​ഗോ​വി​ന്ദ​ൻ​ ​പ​റ​ഞ്ഞു.

Advertisment