New Update
/sathyam/media/post_attachments/k0HylmWGVdTUm6CH55Q2.jpg)
കൊല്ലം; മൈലാപൂര്‍ ഡീസന്റജംഗ്ഷനില്‍ നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളര്‍ ഇടിച്ച് സൈക്കിള്‍ യാത്രികനായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്. മൈലാപ്പൂര്‍ സ്വദേശി ജയദേവ് (14) നാണ് പരുക്കേറ്റത്.റോഡ് റോളറിലുണ്ടായിരുന്ന സഹായി ശിവനും പരുക്കേറ്റു.
Advertisment
ജയദേവിന്റെ കാലില്‍ റോഡ് റോളര്‍ കയറുകയായിരുന്നു. പിന്നീട് ഫയര്‍ ഫോഴ്‌സ് എത്തി ജെസിബിയുടെ സഹായത്തോടെ റോഡ് റോളര്‍ ഉയര്‍ത്തിയാണ് ജയദേവിനെ രക്ഷിച്ചത്. പ്രദേശവാസിയായ രാധാലയം വീട്ടില്‍ രാഘവന്‍ പിള്ളയുടെ വീടിന്റെ മതിലും ഗേറ്റും ഇലക്ട്രിക് പോസ്റ്റും റോഡ് റോളര്‍ ഇടിച്ച് തകര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us