പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവരാണോ? സമയപരിധി ഉടൻ അവസാനിക്കും

New Update

publive-image

ന്യൂഡൽഹി; പാൻ കാർഡ് ആധാറുമായി ഇതുവരെ ബന്ധിപ്പിച്ചിട്ടില്ലാത്തവർ ഉടൻ ബന്ധിപ്പിക്കാൻ നിർദ്ദേശം. ഇവ ബന്ധിപ്പിക്കുന്നതിനായി നീട്ടിനൽകിയ സമയപരിധി ഉടൻ അവസാനിക്കുന്ന സാഹചര്യത്തിലാണ് പൊതുജനങ്ങൾക്ക് വീണ്ടും നിർദ്ദേശം നൽകിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 30 വരെയാണ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി. ഇതിനുള്ളിൽ നടപടിക്രമം പൂർത്തിയാകാത്തവരുടെ കാർഡുകൾ അസാധുവാകുന്നതാണ്. കൂടാതെ, ഇത്തരക്കാർക്ക് ജൂലൈ മുതൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനോ, മറ്റ് പ്രവൃത്തികൾ പൂർത്തീകരിക്കാനോ കഴിയുകയില്ല.

Advertisment

ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാൻ കഴിയുന്നതാണ്. സമയബന്ധിതമായി ആധാറും പാൻ കാർഡും ലിങ്ക് ചെയ്യാത്തവർ ഉയർന്ന നികുതിയും പിഴയും ഒടുക്കേണ്ടി വരും. വിവിധ സാമ്പത്തിക ഇടപാടുകളിൽ മുൻഗണന ലഭിക്കുന്നതിനാൽ ഏറെ സഹായകരമാണ് പാൻ കാർഡുകൾ. അതിനാൽ, പാൻ കാർഡിനെ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടത് അനിവാര്യമാണ്.

Advertisment