ഈ വിലയേറിയ ആശംസാവാക്കുകൾ.. അങ്ങയുടെ മഹനീയ സാന്നിധ്യമായി കരുതുന്നതോടൊപ്പം..മക്കൾക്കുള്ള ഹൃദയം നിറഞ്ഞ അനുഗ്രഹമായി സ്വീകരിക്കുകയും ചെയ്യുന്നു,മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് ഹരീഷ് പേരടി

New Update

publive-image

നടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണു കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. നയനയാണ് വിഷ്ണുവിൻറെ വധു. ഈ അവസരത്തിൽ ദമ്പതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ച ആശംസ കത്ത് പങ്കുവച്ചിരിക്കുകയാണ് ഹരീഷ്. മക്കൾക്കുള്ള ഹൃദയം നിറഞ്ഞ അനുഗ്രഹമായി സ്വീകരിക്കുന്നുവെന്ന് നടൻ ഫേസ്ബുക്കിൽ കുറിച്ചു.

Advertisment

"പ്രിയപ്പെട്ട ഹരീഷ് പേരടി. മകൻ വിച്ചുമോൻ വിവാഹിതനാകുന്നതിന്റെ ക്ഷണക്കത്ത് കിട്ടി. ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ വന്നിരിക്കുന്നു. വധൂവരന്മാർക്ക് ആശംസകൾ നേരുന്നു. സ്നേ​ഹപൂർവം പിണറായി വിജയൻ", എന്നാണ് മുഖ്യമന്ത്രി കത്തിൽ കുറിച്ചിരുന്നത്. "ഈ വിലയേറിയ ആശംസാവാക്കുകൾ..അങ്ങയുടെ മഹനീയ സാന്നിധ്യമായി കരുതുന്നതോടൊപ്പം..മക്കൾക്കുള്ള ഹൃദയം നിറഞ്ഞ അനുഗ്രഹമായി സ്വീകരിക്കുകയും ചെയ്യുന്നു...നന്ദി സാർ", എന്നാണ് ഹരീഷ് പേരടി കത്ത് പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെൻററിൽ വച്ചായിരുന്നു വിഷ്ണുവിൻറെ വിവാഹം. സിനിമ സാംസ്കാരിക മേഖലയിലെ പ്രമുഖർ വിവാഹ ചടങ്ങിന് എത്തിയിരുന്നു. ബിടെക് കപ്യൂട്ടർ സയൻസിന് ഒന്നിച്ച് പഠിച്ചവരാണ് വിഷ്ണുവും നയനയും. ആ സൌഹൃദം വിവാഹത്തിൽ എത്തുകയായിരുന്നു. ബിടെക്കിന് ശേഷം യുകെയിൽ നിന്നും മാസ്റ്റർ ബിരുദം പൂർത്തിയാക്കിയിട്ടുണ്ട് വിഷ്ണു. വിഷ്ണുവിന് ഒരു സഹോദരനാണ്. വൈദി പേരടി. ഹരീഷ് പേരടി നിർമിച്ച ദാസേട്ടന്റെ സൈക്കിൾ എന്ന ചിത്രത്തിലൂടെ വൈദി അരങ്ങേറ്റം കുറിച്ചിരുന്നു

Advertisment