സ്വർണവില വീണ്ടും റെക്കോർഡ് തകർക്കുമോ?; പവന് ഇന്ന് കൂടിയത് 240 രൂപ

New Update

publive-image

കൊച്ചി; കേരളത്തിൽ സ്വർണവില വീണ്ടും വർധിക്കുന്നു. ഇന്ന് ഒരു പവന് 240 രൂപ വർദ്ധിച്ചു. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 44800 രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വർണവില ഇന്ന് വീണ്ടും മുന്നോട്ട് കുതിക്കുകയാണ്. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 30 രൂപ വർധിച്ച് 5600 രൂപയിലെത്തി.

Advertisment

18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന്റെ വില 25 രൂപ വർധിച്ച് 4645 രൂപയായി ഉയർന്നു. ഇതോടെ ഒരു പവന് 37,160 രൂപയായി ഉയർന്നു. വെള്ളിയുടെ വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിൽ ഒരു രൂപ വർധിച്ച് 79 രൂപയിൽ എത്തി. ഹാൾ മാർക്ക് വെള്ളിയുടെ വിലയിൽ മാറ്റങ്ങളില്ല. ഒരു ഗ്രാം ഹാൾമാർക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Advertisment