കോൺഗ്രസ് ബ്ലോക്ക് അധ്യക്ഷൻമാരുടെ പ്രഖ്യാപനത്തിൽ നിസ്സഹകരണ നിലപാടുമായി എ ഗ്രൂപ്പ്

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

തിരുവനന്തപുരം: കോൺഗ്രസ് ബ്ലോക്ക് അധ്യക്ഷൻമാരുടെ പ്രഖ്യാപനത്തിൽ നിസ്സഹകരണ നിലപാടുമായി എ ഗ്രൂപ്പ്. ഡി.സി.സി യോഗങ്ങളിൽ നിന്നടക്കം എ ഗ്രൂപ്പ് വിട്ടുനിൽക്കും. എറണാകുളം ഡി.സി.സി യോഗത്തിൽ എ ഗ്രൂപ്പ് പങ്കെടുത്തില്ല. ജില്ലാ അടിസ്ഥാനത്തിൽ ഗ്രൂപ്പ് യോഗങ്ങൾ വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Advertisment

വി.ഡി സതീശനും കെ. സുധാകരനും ഏകപക്ഷീയമായി ഭാരവാഹികളെ തീരുമാനിക്കുന്നു എന്ന നിലപാടാണ് എ, ഐ ഗ്രൂപ്പുകൾക്കുള്ളത്. ഐ ഗ്രൂപ്പ് ഇന്നലെ തന്നെ ഹൈക്കമാന്റിനെ അതൃപ്തി അറിയിച്ചിരുന്നു. മണ്ഡലം പുനഃസംഘടനയിലും നിസ്സഹകരിക്കാനാണ് എ ഗ്രൂപ്പ് തീരുമാനം.

കെ.പി.സി.സി തന്നെ നിയോഗിച്ച ഉപസമിതി അംഗീകരിച്ച പട്ടികയിൽ പോലും വി.ഡി സതീശനും കെ. സുധാകരനും ഇടപെട്ട് മാറ്റം വരുത്തി. ഇങ്ങനെ മാറ്റം വരുത്തുമ്പോൾ എം.എം ഹസനുമായും രമേശ് ചെന്നിത്തലയുമായും കൂടി ചർച്ച നടത്തണമെന്ന് ഹൈക്കമാന്റ് നിർദേശമുണ്ടായിരുന്നു. എന്നാൽ ഇത് പാലിക്കാതെ പ്രതിപക്ഷനേതാവ് ഇടപെട്ട് പട്ടികയിൽ മാറ്റം വരുത്തിയെന്നാണ് എ ഗ്രൂപ്പ് ആരോപണം.

Advertisment