New Update
/sathyam/media/post_attachments/ypNOM5vlBdmKIu8ncxF5.jpg)
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 44,240 രൂപയാണ് ഇന്നത്തെ വില. ശനിയാഴ്ച സ്വര്‍ണവിലയിലുണ്ടായിരുന്ന കുറവ് ഇപ്പോഴും നിലനില്‍ക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറയുന്നതാണ് സംസ്ഥാനത്തും സ്വര്‍ണവില ഇടിവില്‍ തന്നെ തുടരാന്‍ കാരണം.
Advertisment
സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 5530 രൂപ എന്ന നിരക്കിലാണ് വില്‍പ്പന നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് 4585 രൂപയാണ് ഇന്നത്തെ വില. വെള്ളിയുടെ വിലയിലും ഇന്ന് മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 78 രൂപയെന്ന നിലയിലാണ് ഇന്ന് വില്‍പ്പന പുരോഗമിക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us