Advertisment

യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

publive-image

Advertisment

തിരുവനന്തപുരം; അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. കഴിഞ്ഞ മെയ് മാസത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 3.68 ലക്ഷം യാത്രക്കാരാണ്. കോവിഡിന് ശേഷമുള്ള ഏറ്റവും കൂടിയ കണക്കാണിത്. 2022 മേയ് മാസത്തെ അപേക്ഷിച്ച് 26 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്ന് TIAL വ്യക്തമാക്കി.

അതേസമയം 2337 എയര്‍ ട്രാഫിക് മൂവ്‌മെന്റുകളാണ് മേയ് മാസത്തില്‍ നടന്നത്. 1.93 ലക്ഷം ആഭ്യന്തര സഞ്ചാരികളും 1.75 ലക്ഷം വിദേശ സഞ്ചാരികളുമാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തതിരുന്നു.

പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി 11879 ആയി. 12939 പേരാണ് മേയ് 25ന് യാത്ര ചെയ്തത്. ഇത് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. അതൊടൊപ്പം പ്രതിദിന സര്‍വീസുകളുടെ എണ്ണം ശരാശരി 80ന് അടുത്തെത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം 151 ആയും വിദേശ രാജ്യങ്ങളിലേക്കുള്ള പ്രതിവാര സര്‍വീസുകളുടെ എണ്ണം 117 ആയും വര്‍ധിച്ചിട്ടുണ്ട്. മുബൈയിലേക്കും ഡല്‍ഹിയിലേക്കുമുള്ള സര്‍വീസുകള്‍ വര്‍ധിച്ചത് നിരക്ക് കൂടുവാനും കണക്ടിവിറ്റി എളുപ്പമാക്കാനും സഹായകമായി. അതൊടൊപ്പം യത്രാക്കാരുടെ തിരക്ക് വര്‍ധിക്കുന്നതിനനുസരിച്ച് സുരക്ഷയും സൗകര്യങ്ങളും മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികളും പുരോഗമിക്കുന്നുണ്ട്.

Advertisment