/sathyam/media/post_attachments/7mJgB4kYYYd9G3875ey3.jpg)
കോഴിക്കോട്: കേരളത്തില്‍ വീണ്ടും ട്രെയിന്‍ കത്തിക്കാന്‍ ശ്രമം. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ കൊയിലാണ്ടിക്കും എലത്തൂരിനും ഇടയില്‍ ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം.
മഹാരാഷ്ട്ര സ്വദേശിയായ ഇരുപതുകാരനെ യാത്രക്കാര്‍ പിടികൂടി സിആര്‍പിഎഫിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പേര് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
കംപാര്‍ട്ട്‌മെന്റിനകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്ലാസ്റ്റിക് സ്റ്റിക്കര്‍ പൊളിച്ചെടുത്ത് അതിനു തീ കൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നു സംശയമുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിലെ ഒരു ബോഗി തീയിട്ടു നശിപ്പിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം.
രണ്ട് മാസം മുന്‍പ് ഏലത്തൂരില്‍ ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന് തീവെച്ച പ്രതി യു.പി സ്വദേശി ഷാറൂഖ് സെയ്ഫി ഇപ്പോഴും റിമാന്‍ഡിലാണ്.