/sathyam/media/post_attachments/eR2EnGwTfcQxTsC8KTJ8.jpg)
കൊച്ചി; സിപിഎമ്മും ഭരണനേതൃത്വവും ക്രിമിനലുകളെ സംരക്ഷിക്കുന്നത് ദൗര്‍ഭാഗ്യകരമായ അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അത് വച്ചുപൊറുപ്പിക്കാനാകില്ല. ഇതാണോ മുഖ്യമന്ത്രി എപ്പോഴും പറയുന്ന ഇടതുപക്ഷ ബദല്‍. ഈ കുട്ടികളാണ് വലുതായി രാഷ്ട്രീയ നേതാക്കളാകാന്‍ പോകുന്നതെന്ന് ഓര്‍ക്കുമ്പോള്‍ പേടിയാകുന്നുവെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെട്ട കേസുകളില്‍ അന്വേഷണങ്ങൾ എവിടെയും എത്തുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 'മഹാരാജാസ് കോളേജിന്‍റെ പേരില്‍ വ്യാജരേഖയുണ്ടാക്കി അധ്യാപക ജോലിക്ക് ശ്രമിച്ച കേസില്‍ എത്രയും പെട്ടെന്ന് പ്രതിയെ അറസ്‌റ്റ് ചെയ്‌ത് ജയിലില്‍ അടയ്ക്കണം. സംവരണം അട്ടിമറിച്ച് പിഎച്ച്ഡിക്ക് ഇതേ വിദ്യാര്‍ത്ഥിനിക്ക് അവസരം നല്‍കി. 2020ല്‍ കാലടി സര്‍വ്വകലാശാലയിലെ എസ്‌സി- എസ്‌ടി സെല്‍ ഇത് റിപ്പോര്‍ട്ട് ചെയ്‌തിട്ടും ഉന്നത ഇടപെലില്‍ റിപ്പോര്‍ട്ട് പൂഴ്ത്തി." അദ്ദേഹം ആരോപിച്ചു.
എസ്എഫ്ഐ നേതാക്കളുടേയും മുതിര്‍ന്ന സിപിഎം നേതാക്കളുടേയും സഹായം ഇതിന് കിട്ടിയിട്ടുണ്ട്. അതേ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ പാസായെന്ന ഫലം പുറത്തുവരുന്നു. പിഎം ആര്‍ഷോ പരീക്ഷക്ക് രജിസ്‌റ്റര്‍ ചെയ്‌തിരുന്നുവെന്നും ഫീസടച്ചിരുന്നുവെന്നും രാവിലെ പറഞ്ഞ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഉച്ചക്ക് ശേഷം നിലപാട് മാറ്റി. എസ്എഫ്ഐയുടെ ഭീഷണിയെ തുടര്‍ന്നാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us