/sathyam/media/post_attachments/v5gHh5h0xA2vMpPnRVqN.jpg)
കണ്ണൂർ: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാൽ നാട്ടുകാർക്കും വീട്ടുകാർക്കും വേദനയാകുന്നു. നിഹാലെന്ന പതിനൊന്നു വയസുകാരൻ മരിച്ചത് സമാനതയില്ലാത്ത വേദന സഹിച്ചെന്ന് സൂചിപ്പിച്ച് ഇൻക്വസ്റ്റ് റിപ്പോർട്ട്. നിഹാലിന്റെ ശരീരമാസകലം നായ്ക്കൾ കടിച്ചതിന്റെയും മാന്തിയതിന്റെയും പാടുകളുണ്ട്. തല മുതൽ കാൽപ്പാദം വരെ നിരവധി മുറിവുകളാണുള്ളത്. ഇടതുകാലിന്റെ തുടയിലെ മാംസം പൂർണമായും കടിച്ചെടുത്ത നിലയിലാണ്. കഴുത്തിന് പിറകിലും ചെവിക്ക് പിറകിലും ഇടത് കണ്ണിന് താഴെയും ആഴത്തിൽ മുറിവുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.
ഓട്ടിസം ബാധിച്ച നിഹാലിനെ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് വീട്ടിൽ നിന്നും കാണാതായത്. കുട്ടിക്ക് സംസാര ശേഷിയും ഉണ്ടായിരുന്നില്ല. നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ അരക്കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നും എട്ടരയോടെ ചലനമറ്റ നിലയിൽ കുട്ടിയെ കണ്ടെത്തി. അരക്ക് താഴെ മാംസം മുഴുവൻ നായ്ക്കൾ കടിച്ചെടുത്ത നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്.
ഉടൻ തന്നെ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. രക്തം വാർന്നാണ് മരണമെന്നാണ് പ്രഥമിക നിഗമനം. സംസാര ശേഷിയില്ലാത്തതിനാൽ നായ ആക്രമിച്ചപ്പോൾ കുട്ടിക്ക് നിലവിളിക്കാനും കഴിഞ്ഞില്ല. തലശ്ശേരി ജനറൽ ആശുപത്രിയിൽ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. വിദേശത്തുള്ള നൗഷാദ് മകൻറെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us