പുരാവസ്തു തട്ടിപ്പ് കേസ്: കെ. സുധാകരൻ ഹൈകോടതിയിലേക്ക്; നാളെ മുൻകൂർ ജാമ്യഹരജി നൽകും

New Update

publive-image

കൊച്ചി: മോൺസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയാക്കിയ സാഹചര്യത്തിൽ മുൻകൂർ ജാമ്യഹരജിയുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. മുൻകൂർ ജാമ്യം തേടി സുധാകരൻ നാളെ ഹൈകോടതിയിൽ ഹരജി നൽകും.

Advertisment

കേസിൽ ചോദ്യം ചെയ്യാൻ ബുധനാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുധാകരന് ക്രൈംബ്രാഞ്ച് ഇന്ന് നോട്ടിസ് നൽകിയിരുന്നു. കളമശ്ശേരിയിലെ ഓഫിസിൽ ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് നിർദേശിച്ചിട്ടുള്ളത്.

കെ. സുധാകരനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം എറണാകുളം അഡീഷണൽ സി.ജെ.എം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 25 ലക്ഷം രൂപ കൈമാറാനായി മോൺസൻ മാവുങ്കലിന്‍റെ കൊച്ചിയിലെ വീട്ടിലെത്തിയപ്പോൾ അവിടെ സുധാകരന്‍റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്.

Advertisment