സ്വർണവില കുത്തനെ കുറഞ്ഞു, പവന് 44,000ത്തിന് താഴെ

New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ജൂൺ പത്ത് മുതൽ തുടർച്ചയായ ഇടിവാണ് സ്വർണവിലയിൽ കണ്ടുവരുന്നത്. 280 രൂപയാണ് ഇന്ന് വില കുറഞ്ഞത്. ഇന്നലെയും 280 രൂപ കുറവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരുന്നത്. ഇതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ ആദ്യമായി ഒരു പവന്റെ വില 44,000ന് താഴെ എത്തി. 43,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില. അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലം സ്വർണ നിരക്കിലും പ്രകടമാകുന്നത്. ഏപ്രിൽ മൂന്നിന് ആണ് ഇതിനു മുൻപ് സ്വർണത്തിന് വില 44,000 ത്തിന് താഴെ നിന്നിരുന്നത്.

Advertisment

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 35 രൂപയാണ് വില കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5470 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 30 രൂപ കുറഞ്ഞ് വിപണി വില 4533 രൂപയായി.

ജൂൺ മാസത്തിൽ വില ഇടിവോടെയാണ് സ്വർണവ്യാപാരം തുടങ്ങിയത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,570 രൂപ എന്ന നിരക്കിലാണ് ജൂൺ ഒന്നാം തീയതി വ്യാപാരം നടന്നത്. അതേസമയം രണ്ടിന് ഒന്നാം തീയതി കുറഞ്ഞ വിലയുടെ ഇരട്ടി വർധിക്കുകയും ചെയ്തു. ഗ്രാമിന് 5,600 രൂപ നിരക്കിലാണ് ജൂൺ രണ്ടാം തീയതി സ്വർണവ്യാപാരം നടന്നു.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവിലായായിരുന്നു ജൂൺ രണ്ടിലേത്. തുടർന്ന് മൂന്നാം തീയതി ശനിയാഴ്ച സ്വർണ വില കുത്തനെ ഇടിഞ്ഞു. ജൂൺ മാസത്തിൽ ഏറ്റവും കുറഞ്ഞ സ്വർണ വില രേഖപ്പെടുത്തിയത് മൂന്നാം തീയതിയായയിരുന്നു. 5,530 രൂപ ആയിരുന്നു മൂന്നാം തീയതിയിലെ സ്വർണ വില. ഗ്രാമിന് 70 രൂപയായിരുന്നു മൂന്നാം തീയതി സ്വർണ വില കുറഞ്ഞത്.

Advertisment