പൊലീസിന ഉപയോഗിച്ച് ഭീഷണിപ്പെടുത്തി മാധ്യമങ്ങളെ വരുതിയിലാക്കാന്‍ ശ്രമം: വി.ഡി സതീശന്‍

New Update

publive-image

Advertisment

തിരുവനന്തപുരം: പൊലീസിന ഉപയോഗിച്ച് ഭീഷണിപ്പെടുത്തി മാധ്യമങ്ങളെ വരുതിയിലാക്കാന്‍ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്ക്കുമ്പോള്‍ ആരും എതിര്‍ത്ത് സംസാരിക്കാന്‍ പാടില്ലെന്ന നിലപാടാണ്. മുഖ്യമന്ത്രിയടെ ഓഫീസിലെ ഒരു സംഘം കേരളാ പൊലീസിനെ ഹൈജാക്ക് ചെയ്തിരിക്കയാണ്. സംസ്ഥാനത്തെ മാധ്യമ വേട്ടയ്ക്ക് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി മാധ്യമങ്ങളെ വരുതിയിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കേസരി സ്മാരകത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമില്ലാത്തവര്‍ക്ക് പൊലീസ് സേനയില്‍ തന്നെ പിടിച്ചു നിലക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ കേസ് എടുത്തത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ഉന്നയിച്ചു.

സിപിഎമ്മിന്റെ അഴിമതിപ്പണം പാര്‍ക്ക് ചെയ്യുന്ന കേന്ദ്രമാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി. ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെന്‍ഡര്‍ വേണ്ടെന്നും മറ്റു ലേബര്‍ സൊസൈറ്റികള്‍ക്ക് ഒന്നും നല്കാത്ത സൗജന്യമാണ് ഇവര്‍ക്ക് നല്കിയിട്ടുള്ളതെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു

Advertisment