/sathyam/media/post_attachments/JaIOSpMjTzEEAswnOydO.jpeg)
കണ്ണൂർ; പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിലെ ‘കാ’ എന്ന പെരുമ്പാമ്പ് ഇപ്പോൾ അമ്മയാണ്. 23 കുഞ്ഞുങ്ങളുടെ അമ്മ. ഏപ്രിൽ ഏഴിനാണ് ‘കാ’ 32 മുട്ടകളിട്ടത്. അറുപത്തഞ്ച് ദിവസത്തിന് ശേഷം മുട്ടകൾ വിരിഞ്ഞ് 23 കുഞ്ഞുങ്ങൾ പുറത്തു വന്നു.
പ്രത്യേകം സംവിധാനങ്ങൾ ഒരുക്കി അടവച്ചാണ് മുട്ടകൾ വിരിയിച്ചത്. വാസുകി, മാനസ എന്നീ പേരുകളിലുള്ള അണലികൾ പ്രസവിച്ച കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. സ്നേക്ക് പാർക്കിൽ ഇത് പുതിയ അതിഥികൾ എത്തുന്ന കാലമാണെന്ന് വെറ്റിനറി ഓഫീസർ ഡോ അഞ്ജു മോഹൻ പറഞ്ഞു പാമ്പുകൾകളുടെ പ്രജനനകാലമാണിത്. മുട്ട വിരിഞ്ഞെത്തിയ പെരുമ്പാമ്പിൻ കുഞ്ഞുങ്ങളും അണലി പ്രസവിച്ച കുഞ്ഞുങ്ങളുമെല്ലാമായി അമ്പതോളം അതിഥികളാണ് പുതുതായി പാർക്കിൽ എത്തിയത്.
റാൻ, ഇവ, നോവ എന്നീ എമു കുഞ്ഞുങ്ങൾ, കേശു എന്ന തൊപ്പിക്കുരങ്ങ്, ബെല്ല എന്ന വിറ്റാക്കർ മണ്ണൂലി പാമ്പിൻറെ കുഞ്ഞുങ്ങൾ തുടങ്ങി പുതിയ അതിഥികളും സ്നേക്ക് പാർക്കിൽ എത്തിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us